Monday, August 30, 2010

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?

(യുക്തിവാദിയായ ഇ. എ. ജബ്ബാറിന്‍റെ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗില്‍ "മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?" എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമുണ്ട്. അതിന്നെഴുതിയ ഒരു പ്രതികരണമാണിത്.)

ഇസ്‌ലാം എന്ത് പറഞ്ഞാലും അതിനെ മോശമായ അര്‍ത്ഥത്തിലേ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുള്ളു  എന്ന തീരുമാനം യുക്തിയല്ല; യുക്തിവാദവുമല്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗ്ഗം ഒരു വ്യഭിചാരശാലയാണെന്ന രീതിയല്‍ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലവതരിപ്പിച്ച വാദം ഒരു മുന്‍വിധിയുടെ സൃഷ്ടിയാണ്‌; അതാണെന്നതിന്ന് വേണ്ടുവോളം തെളിവുകള്‍ ജബ്ബാറിന്‍റെ ലേഖനത്തിലുണ്ട്. അതിന്‍റെ ഹെഡ്ഡിംഗ് തന്നെയാണ്‌ ഒന്നാമത്തെ തെളിവ്. സ്വര്‍ഗ്ഗത്തെക്കുറിക്ക് സുദീര്‍ഘമായ വിവരണം അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗം ഒരു വ്യഭിചാരശാലയാണെന്ന്  ധ്വനിപ്പിക്കുന്ന ഒന്നും അതിലില്ല. 'അവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ടാകും' എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. (ആദ്ധ്യായം 2: സൂക്തം 25)  'വിശുദ്ധരായ ഇണകള്‍' എന്നതിന്ന് 'നികൃഷ്ടരായ വ്യഭിചാരിണികള്‍' എന്ന്  അര്‍ത്ഥം കല്‍പ്പിക്കുന്നതിന്‍റെ യുക്തിയാണ്‌ മനസ്സിലാകാത്തത്.
ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്നാണ്‌ വ്യഭിചാരം  എന്ന് പറയുന്നത്. പണമോ കേവല 'സുഖ'മോ ആവാം ഈ വൃത്തികേടിന്‍റെ ലക്‌ഷ്യം. എന്നാല്‍  സ്വര്‍ഗ്ഗത്തിലെ ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ബന്ധപ്പെടുമെന്ന ഒരു നേരിയ സൂചനയെങ്കിലും ഖുര്‍ആനിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല; മറിച്ചുള്ള സൂചന ധാരാളമുണ്ട് താനും. ഖുര്‍ആനില്‍ നിന്ന് ജബ്ബാര്‍ ഉദ്ധരിച്ച ചില സൂക്തങ്ങള്‍ കാണുക: "അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56"
അഥവാ ആര്‍ക്കാണോ ഈ സ്ത്രീകള്‍ ഇണകളായി നല്‍കപ്പെടുന്നത് അവരല്ലാതെ മറ്റാരും അവരെ സ്പര്‍ശിച്ചിട്ടില്ല. അത് മാത്രവുമല്ല ദൃഷ്ടി നിയന്ത്രിക്കുന്നവരുമാണവര്‍. അഥവാ അവ്രുടെ ഇണകളെയല്ലാതെ മറ്റാരെയും നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍!
"അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37"
കന്യകയെന്ന സങ്കല്‍പ്പത്തെ ആദരിക്കാന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലായിരിക്കാം. എന്നാലും അതിന്‍റെ അര്‍ത്ഥം അറിയാതെ പോകുന്നത് ഉചിതമല്ലല്ലോ.
കന്യകമാരായ വ്യഭിചാരിണികളുണ്ടാകുമോ??
അതും പരിശുദ്ധരായ വ്യഭിചാരിണികള്‍?
അന്യരാരും സ്പര്‍ശിക്കാത്ത വ്യഭിചാരിണികള്‍?
അന്യ പുരുഷനെ കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാത്ത വ്യഭിചാരിണികള്‍?
അങ്ങനെയൊന്ന് സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ എല്ലാവരും ശ്രമിക്കേണ്ടത് ആ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്‌. കാരണം, ലോകാല്‍ഭുതങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ അല്‍ഭുതം ഒന്ന് നേരില്‍ കാണാന്‍ വേണ്ടി നമുക്കൊന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ശ്രമിക്കാം.

കന്യകമാരായ, മറ്റാരും സ്പര്‍ശിക്കാത്ത, മറ്റാരെയും നോക്കുക പോലും ചെയ്യാത്ത  വിശുദ്ധരായ ഇണകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ മനുഷ്യന്ന് നല്‍കും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗ്ഗത്തെ വ്യഭിചാരശാലയെന്ന് വിളിക്കാനാണ്‌ യുക്തിവാദിക്ക് താല്‍പര്യം. എന്നാല്‍ കന്യക, സ്ത്രീകളുടെ പരപുരുഷ ബന്ധം, ചരിത്ര്യശുദ്ധി ഇവയെക്കുറിക്കുള്ള യുക്തിവാദ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം.
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1.  "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ്‌ യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്‌."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു." 
കന്യകയെ കാണുമ്പോള്‍ ഒരു യുക്തിവാദിക്ക് പറയാനുള്ളതെന്തായിരിക്കും?: ഈ കന്യകാത്വം നീ കാത്തുസൂക്ഷിക്കരുത്; കാരണം ഇത് നിന്‍റെ അടിമത്തത്തിന്‍റെ അടയാളമാണ്‌. അത് നശിപ്പിക്കലാണ്‌ നിന്‍റെ സ്വാതന്ത്ര്യം എന്നാണ്‌. ഒരു വിവാഹിതയോടിവര്‍ക്ക് പറയാനുള്ളത്: നീ പതിവ്രത ആകാന്‍ പാടില്ല; അത് സ്ത്രീ സ്വാതന്ത്ര്യത്തിന്ന് വിരുദ്ധമായ അറുപിന്തിരിപ്പന്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന്‍റെ സൃഷ്ടിയാണ്‌. അത് കൊണ്ട് വിവാഹ ബാഹ്യമായ ലൈംഗിക ബന്ധം നിനക്കുണ്ടാകണം: അപ്പോള്‍ മാത്രമേ നീ സ്വതന്ത്ര ആവുകയുള്ളു.
അവിവാഹിതരായ അമ്മമാരോടിവര്‍ക്ക് പറയാനുള്ളതിതാണ്‌: നിങ്ങളാണ്‌ യഥാര്‍ത്ഥ സ്വതന്ത്ര സ്ത്രീകള്‍; കന്യകകളും പതിവ്രതകളും ആധുനിക കാലഘട്ടത്തിന്‍റെ മൂല്യം മനസ്സിലാക്കിയിട്ടില്ലാത്ത പഴഞ്ചന്‍മാരാണ്‌. യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹം നിര്‍മ്മിച്ച പുരുഷാധിപത്യ സദാചാര തേര്‍വാഴ്ചയ്ക്ക് അടിമപ്പെട്ടവരാണവര്‍. നിങ്ങളെ സമൂഹം പുച്ഛിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; സമൂഹത്തിന്‍റെ തെറ്റായ മൂല്യ സങ്കല്‍പ്പങ്ങളാണ്‌ അതിന്ന് കാരണം. ആ സദാചാര മൂല്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ്‌ ഞങ്ങള്‍. നിങ്ങളാണ്‌ ഞങ്ങളുടെ പ്രചോദനം; നിങ്ങളാണ്‌ ഞങ്ങളുടെ മാതൃക. ഭൂമിയിലെ സകല സ്ത്രീകളും നിങ്ങളെ പോലെ സ്വതന്ത്രരാകുന്ന നാളിലാണ്‌ ഞങ്ങളുടെ വിപ്ലവം വിജയിക്കുന്നത്.
എന്നിട്ടോ, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തിന്ന് നേരെ തിരിഞ്ഞിട്ട് നാല്‌ ആട്ടും തുപ്പും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നല്ലാതെ എന്ത് പറയാന്‍!   

യുക്തിവാദിക്ക്  അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അവരുടെ ഇണകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കും വരെ കന്യകകളായിരിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നു. വിശുദ്ധരായ ഇണകളായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. സ്വന്തം ഇണകളെയല്ലാതെ മറ്റാരെയും നോക്കുക പോലും ചെയ്യാത്തവരായി അവരെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ഇത്തരം  ആശയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നവന്ന്,  സ്വര്‍ഗ്ഗത്തില്‍, അല്ലാഹു ഇടമനുവദിക്കുകയില്ലെന്ന് യുക്തിവാദി മനസ്സിലാക്കുന്നു.
ഇതൊക്കെയാണ്‌ യുക്തിവാദിക്ക് സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‌ കാരണം. അഥവാ അതൊരു വ്യഭിചാരശാല ആയതല്ല; ആകാതിരുന്നതാണ്‌ യുക്തിവാദിയായ ഇ. എ. ജബ്ബാറിനെ രോഷം കൊള്ളിക്കുന്ന കാര്യം.  


കെ.കെ. ആലിക്കോയ

Saturday, August 28, 2010

ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഭരണഘടന

.:: ജമാഅത്തെ ഇസ്ലാമി ഹിന്ദ്
ഭരണഘടന
::.

(2009 ജൂണ്‍ വരെയുള്ള ഭേദഗതിയനുസരിച്ച്)

തഫ്ഹീമുല്‍ ഖുര്‍ആന്‍|സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി

.:: പ്രബോധനം ആദ്യ ലക്കത്തിലെ മുഖക്കുറിപ്പ്‌::.

.:: പ്രബോധനം ആദ്യ ലക്കത്തിലെ മുഖക്കുറിപ്പ്‌: 01/08/1949

മുസ്ലിം സംഘടനകളുടെ ഐക്യ സഹകരണ കരാര്‍

Thursday, August 26, 2010

മുസ്‌ലിം തീവ്രവാദി: വ്യത്യാസം കണ്ട്പിടിക്കുക.

മുസ്‌ലിം തീവ്രവാദി: വ്യത്യാസം കണ്ട്പിടിക്കുക.  കെ.കെ.ആലിക്കോയ


ഇന്ത്യയില്‍ നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അമേരിക്കയില്‍ അറസ്റ്റിലായ ഒരു വാര്‍‌ത്തക്ക് വമ്പിച്ച പ്രചാരമാണ്‌ ലഭിച്ചത്. അത് പിന്നെ ഇല്ലാതിരിക്കുമോ? ഇസ്‌ലാമോ-ഫോബിയയുടെ ഈ കാലത്ത് ഇസ്‌ലാമിക ഭീകരന്‍ ലോക ശ്രദ്ധ പടിച്ചു പറ്റാതിരിക്കുന്നതെങ്ങനെ? മുസ്‌ലിം തീവ്രവാദ സം‌ഘടനയുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ അമേരിക്കയില്‍ വന്നതെന്ന് സി.എന്‍‌.എന്‍‌., ഐ.ബി.എന്‍‌. ചാനലുകള്‍ റിപ്പോര്‍‌ട്ട് ചെയ്തു. ബൊമ്പ് നിര്‍‌മ്മിക്കുന്നതിനെ സം‌ബന്ധിച്ചും ചരപ്പണിയെ  സം‌ബന്ധിച്ചുമുള്ള ലഘുലേഖകളാണ്‌ ഇയാളില്‍ നിന്ന് പിടികൂടിയത്. സ്പൈ ക്രാഫ്റ്റ്, ന്യൂ വോയ്സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ബേഗില്‍ നിന്ന് ഇടിക്കട്ടയും തോക്കും കിട്ടിയിട്ടുണ്ട്. ലക്ഷണമൊത്ത ഒരു ഇസ്‌ലാമിക ഭീകരന്‍ തന്നെ.

എന്നാലോ ഇയാളുടെ പേര്‌ വിജയകുമാര്‍ എന്നാണെന്നും ഇയാള്‍ ഒരു ഹിന്ദു തീവ്രവാദിയാണെന്നും പിന്നീട് വെളിപ്പെട്ടു. ഇസ്‌ലാമിക ഭീകരതയെ സം‌ബന്ധിച്ച് ക്ലാസെടുക്കാനാണ്‌ ഇയാള്‍ അമേരിക്കയില്‍ വന്നതെന്നും അത് കൊണ്ട് ഇയാള്‍ അമേരിക്കക്ക് ഒരു തരത്തിലും ഭീഷണി അല്ലെന്നും കോടതിക്ക് ബോധ്യം വരാന്‍ പിന്നെ ഏറെ താമസിച്ചില്ല. അമേരിക്കയില്‍ പോയപ്പോള്‍ തോക്ക് കൈവശം വച്ചത് ഇന്ത്യയിലെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഇയാള്‍ പറഞ്ഞപ്പോള്‍ കോടതി അതും സമ്മതിച്ചു കൊടുത്തു. ബൊംബ് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നതും ചാരപ്പണി പരിശീലിപ്പിക്കുന്നതുമായ ലഘുലേഖകള്‍ കൈവശം വച്ചതാകട്ടെ കേവലം അക്കാദമിക താല്‍‌പര്യത്തോടെ മാത്രമാണെന്നും ബഹുമാനപ്പെട്ട കോടത്തിക്ക് ബോധിച്ചിരിക്കുന്നു.

മുസ്‌ലിം തീവ്രവാദിയാണെന്ന് കരുതിയപ്പോള്‍ ജാമ്യ സം‌ഖ്യയായി അമ്പതിനായിരം ഡോളര്‍ ആയിരുന്നു ക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ടിയാന്‍ ഹിന്ദു തീവ്രവാദിയാണെന്ന് വെളിപ്പെട്ടതോടെ ജാമ്യ സം‌ഖ്യ പത്തിലൊന്നായി കുറച്ചു കൊടുത്തു. സമാധാന പരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന് കോടതിക്ക് ശരിക്കും ബോധ്യപ്പെട്ടിരിക്കുന്നുവത്രെ.

എനിക്കോര്‍‌മ്മ വരുന്നത് ഒരു ഫലിതമാണ്‌:
അമേരിക്കയിലെ ഒരു പാര്‍ക്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു കുട്ടി കൂട്ടം തെറ്റി അകന്നു പോയി. ഒരു തെരുവു പട്ടി ആ കുട്ടിയെ ആക്രമിക്കാന്‍ ചെന്നു. നല്ലവനായ ഒരാള്‍ ഓടിയെത്തി ശൌര്യം നിറഞ്ഞ പട്ടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; പക്ഷെ പട്ടി വിടുന്നില്ല. അവസാനമയാള്‍ക്ക് പട്ടിയെ തല്ലിക്കൊല്ലേണ്ടി വന്നു. അങ്ങനെയാണ്‌ ഒരു വിധം ആ കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇതിന്ന്‌ സാക്ഷിയായ പത്രപ്രവര്‍ത്തകന്‍ അയാളെ സമീപിച്ച് ഇത് നളെ പത്രത്തില്‍ വാര്‍ത്തയാക്കുമെന്നറിയിച്ചു. 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു ന്യൂയോര്‍ക്കുകാരന്‍ ശൂരനും ക്രൂരനുമായ ഒരു തെരുവു പട്ടിയുടെ ആക്രമണത്തില്‍ നിന്ന് നിഷ്കളങ്കനായ ഒരു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി' എന്നായിരിക്കും വാര്‍ത്ത എന്നും അറീയിച്ചു.
അയാള്‍ ചോദിച്ചു: ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു അമേരിക്കക്കാരന്‍ ......"
അയാള്‍: ഞാനൊരമേരിക്കക്കാരന്‍ തന്നെ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: നിങ്ങളുടെ നാടേതാണ്‌?
അയാള്‍: ഞാന്‍ ഫലസ്തീനിയാണ്‌.
പത്രക്കാരന്‍: എങ്കില്‍ ഞാന്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കും. ' കൊടുംഭീകരനായ ഒരു മുസ്‌ലിം തീവ്രവാദി നിരപരാധിയായ ഒരമേരിക്കന്‍ തെരുവുപട്ടിയെ നിഷ്കരുണം കൊന്നു കളഞ്ഞു.'
(http://joke-malayalam.blogspot.com/2010/06/blog-post_08.html)

ഈ ഫലിതവും മേല്‍‌പറഞ്ഞ സം‌ഭവവും തമ്മില്‍ എന്തെങ്കിലും വ്യത്യസമുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുക.

Tuesday, August 24, 2010

ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം

ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം

ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ?  സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
സാധാരണ ജനതയുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടാല്‍ അവരെ വര്‍ഗീയവാദിയെന്നോ തീവ്രവാദിയെന്നോ മുദ്രകുത്തുന്നത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യരുതെന്ന ചിന്തയില്‍നിന്നും ഉടലെടുത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. 
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍  കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്. 'മാധ്യമം' പത്രത്തിനെതിരെ പടവാളോങ്ങുന്ന ചില പത്രങ്ങളുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടവയാണ്. ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന പത്രം 'മാധ്യമം' തന്നെയാണ്. വര്‍ഷങ്ങളായി ഈ പത്രം വായിക്കുന്ന ഒരു ദലിതനായ എന്നെ ആകര്‍ഷിച്ചത് ഇരകളാക്കുന്നവരുടെ പക്ഷത്തിന് പൂര്‍ണപിന്തുണ നല്‍കുന്ന നിലപാടുകളാണ്. മാധ്യമത്തിനെതിരെ വാളോങ്ങുന്നവരുടെ ഹിന്ദുത്വ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ഇവര്‍ വര്‍ഷങ്ങളായി വരികള്‍ക്കിടയില്‍ ഇത് ഒളിപ്പിച്ചുവെച്ച് നമ്മെ സമത്വം പഠിപ്പിക്കുകയാണ്. നാവ് നഷ്ടപ്പെട്ടവന്റെ നാവായി, കണ്ണ് നഷ്ടപ്പെട്ടവന് കാഴ്ചയായി, കേള്‍വി നഷ്ടപ്പെട്ടവന് കേള്‍വിയായി മാറിയ 'മാധ്യമ'ത്തിന് ആശംസകള്‍. നീതിയോടെ പോരാടുക.
വള്ളിക്കുന്നം പ്രഭ, താമരക്കുളം, ആലപ്പുഴ

ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്്.എസും തുല്യമല്ല - ടി.എന്‍. പ്രതാപന്‍

ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്്.എസും തുല്യമല്ല - ടി.എന്‍. പ്രതാപന്‍

Saturday, June 5, 2010
ദോഹ: ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസും ഒരേനാണയത്തിന്റെ വശങ്ങളാണെന്ന അഭിപ്രായപ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് കെ.പി.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.

ദോഹയില്‍  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. വിദ്യാഭ്യാസകാലഘട്ടം മുതല്‍ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ പ്രവര്‍ത്തകരെയും അടുത്തറിയുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. ഫാഷിസ്റ്റ്‌നയങ്ങള്‍ പിന്തുടരുന്ന, ന്യൂനപക്ഷങ്ങളെ ഭൗതികമായി തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനോട് ജമാഅത്തെ ഇസ്‌ലാമിയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. മതസൗഹാര്‍ദം പുലരണമെന്ന ലക്ഷ്യത്തോടെ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന പുരോഗമനചിന്താഗതിക്കാരായ മുസ്‌ലിംകള്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. 2004 ല്‍ സൂനാമി ദുരന്തകാലത്ത് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അവര്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രം മതി അവരെ വിലയിരുത്താന്‍. ജാതിയും മതവും നോക്കിയല്ല അന്ന് അവര്‍ സേവനം ചെയ്തിരുന്നത്.

എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയനിലപാടുകളോട് പലപ്പോഴും തനിക്ക് കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ടെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു. കേരളത്തില്‍ ചാരായനിരോധത്തിലൂടെ മദ്യത്തിനെതിരെ വിശുദ്ധയുദ്ധം നടത്തിയ എ.കെ. ആന്റണിയെ അടുത്ത തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ പരാജയപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമി നിലപാടെടുത്തത്. ഇക്കാര്യത്തില്‍ അവര്‍ രാഷ്ട്രീയമൂല്യം നിശ്ചയിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണെന്ന് അറിയില്ല. ഏതുകാലത്തും കോണ്‍ഗ്രസ് വിരുദ്ധസമീപനമായിരുന്നു അവര്‍ക്ക്. 2001ലും 2006ലും നിയമസഭാതെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വോട്ട് ചെയ്തവരാണ് ജമാഅത്തെ ഇസ്‌ലാമി. എങ്കിലും അവര്‍ വര്‍ഗീയവാദികളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പലയിടങ്ങളിലും ഇതരമതസ്ഥരുമായി കൈകോര്‍ത്ത് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നല്ല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

വോട്ട്ബാങ്ക് മാത്രം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസിനോട് ചേര്‍ത്തുകെട്ടുന്നതിനോട് യോജിക്കാനാവില്ല. മുസ്‌ലിംകള്‍ക്കിടയിലെ തെറ്റായപ്രവണതകളെയും വര്‍ഗീയനിലപാടുകളെയും തുറന്നെതിര്‍ക്കുന്ന സമീപം സ്വീകരിക്കുന്ന അവരെ വിമര്‍ശിച്ചും ന്യൂനപക്ഷങ്ങളെ ഒന്നടങ്കം വര്‍ഗീയവാദികളായി ചിത്രീകരിച്ചും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളീയ സമൂഹത്തില്‍ ഭിന്നിപ്പാണ് വിതക്കുകയെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

ജമാഅത്തിനെ കല്ലെറിയും മുമ്പ്

ജമാഅത്തിനെ കല്ലെറിയും മുമ്പ്

'ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്' എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.
ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.

ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.
വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ.... ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍  എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.
കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ൈദവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ
ഇ.എ. ജോസഫ്, ഡയറക്ടര്‍,
കേരള മദ്യവിമോചന സമിതി 

Sunday, August 22, 2010

മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും 

മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും 

ജമാഅത്തും മാധ്യമവും മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം പുതിയതല്ല. ജമാഅത്ത് എന്നാല്‍ ഒന്നുമല്ല; അതൊരു ആളില്ലാ പാര്‍ട്ടിയാണ്‌; കടലാസ് സംഘടനയാണ്‌; അതിനെ ഒന്നിനും കൊള്ളില്ല. എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ തന്നെ മുസ്‌ലിം ലീഗെന്ന മഹാ സംഘത്തെ തകര്‍ത്തത് ജമാഅത്താണ്‌ എന്ന് കൂടി പറയുന്നതില്‍ വൈരുദ്ധ്യമുണ്ടോ എന്ന് അവര്‍ തന്നെ ചീന്തിക്കട്ടെ.
മുസ്‌ലിം ലീഗ് വല്ലാതെ മെലിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്‌. മുസ്‌ലിം ലീഗില്‍ നിന്ന് എങ്ങോട്ടാണ്‌ ആളുകള്‍ ഒഴുകിയതെന്ന് നോക്കണം. അപ്പോഴറിയാം ആരാണ്‌ തകര്‍ത്തത് എന്ന്. മുസ്ലിം ലീഗില്‍ നിന്ന് ഒഴുകിപ്പോയവര്‍ ഏതായാലും ജമാഅത്തില്‍ കാര്യമായൊന്നും എത്തിയിട്ടില്ല. മുസ്‌ലിം ലീഗിന്‍റെ ശൈലിയില്‍ സംസാരിച്ചും പെരുമാറിയും പ്രവര്‍ത്തിച്ചും ശീലിച്ചവര്‍ക്ക് അത്ര എളുപ്പത്തില്‍ ജമാഅത്തിലേക്ക് കടന്നുവരാന്‍ തോന്നുകയുമില്ല. 'നാലും കെട്ടും നാല്‍പ്പതും കെട്ടും ഇ.എം.എസ്സിന്‍റെ മോളെയും കെട്ടും' എന്നൊന്നും വിളിച്ചുപറയാന്‍ പിന്നെ കഴിയില്ലല്ലോ. ശീലിച്ചവര്‍ക്ക് അതില്ലാതെ.......

മുസ്‌ലിം ലീഗ് വളര്‍ത്തിയത് സാമുദായിക രാഷ്ട്രീയമാണ്‌. ആ രാഷ്ട്രീയം കൂടുതല്‍ കടുപ്പത്തില്‍ പയറ്റുന്നവരുടെ കൂടെയാണ്‌ ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെന്ന് ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് തടയാന്‍ ലീഗിന്നായിട്ടില്ല. ജമാഅത്ത് ലീഗിന്‍റെ ലൈനിലല്ല ഉള്ളത്. അത് ഒരു ആദര്‍ശ പ്രസ്ഥാനമാണ്‌. പഠിച്ചും അറിഞ്ഞും അംഗീകരിച്ചും അതിന്‍റെ കൂടെ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.ഈ പ്രക്രിയ വളരെ സാവധാനത്തിലേ നടക്കുകയുള്ളു. ലീഗില്‍ നിന്ന് ഒരു ആവേശത്തിന്‌ എടുത്തു ചാടിയാല്‍ ആരും ജമാഅത്തില്‍ എത്തുകയില്ല; കാരണം ഇത് താഴ്വരയിലല്ല; ഉന്നതങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്.

ലീഗിനെ ഇല്ലാതാക്കാനുള്ള ഒരു കാമ്പയിനും ജമാഅത്ത് ഒരിക്കലും നടത്തിയിട്ടില്ല. എന്നാല്‍ ലീഗ് പലപ്പോഴും ജമാഅത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഒരു ശ്രമത്തിലാണ്‌ ലീഗ് ഉള്ളത്. കോട്ടക്കലില്‍ കുറെ സംഘടനകളെ വിളിച്ച് ചേര്‍ത്ത് ജമാഅത്തിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുകയാണ്‌ ലീഗ് ചെയ്തത്. വരും വരായ്കകള്‍ ആലോചിച്ചൊന്നുമല്ലല്ലോ ലീഗ് സാധാരണ ഗതിയില്‍ തീരുമാനങ്ങളെടുക്കുന്നത്; ഇക്കാര്യത്തിലും അത് തന്നെ സംഭവിച്ചു. ബഹിഷ്കരണാഹ്വാനം സംസ്ഥാന തലത്തില്‍ തന്നെ പൊളിഞ്ഞുകൊണ്ടിരിക്കയാണ്‌.

മാത്രമല്ല ലീഗിന്ന് അതിന്‍റെ 'സാമുദായിക സംരക്ഷകരെന്ന' മുഖമൂടി പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണിപ്പോള്‍. ലീഗുകാര്‍ക്ക് കൂടി ബോധ്യമാകും വിധമാണത് ഇപ്പോഴത് സംഭവിക്കുന്നത്. അവര്‍ക്കത്ര പെട്ടെന്നൊന്നും ബോധ്യമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.
മഅ്‌ദനിയുടെ അറസ്റ്റ് ലീഗിന്‍റെ വിഷയമല്ല എന്നാണ്‌ യൂത്ത് ലീഗ് സെക്രട്ടരി പറഞ്ഞത്. കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഇതില്‍ അഭിപ്രായമുണ്ട്; ലീഗിന്ന് മാത്രം അഭിപ്രായമില്ല. മുസ്‌ലിം സമുദായാംഗമായ മത പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഒരാളാണ്‌ മഅ്‌ദനി. അദ്ദേഹത്തെ തികച്ചും അന്യായമായി കള്ളക്കേസില്‍ കുടുക്കി മറ്റൊരു സംസ്ഥാനത്തെ പോലീസ് സംഘ് പരിവാറിന്ന് വേണ്ടി വേട്ടയാടുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയെന്നത് ലീഗിന്‍റെ അജണ്ടയിലില്ലാത്ത കാര്യമാണത്രെ. എങ്കില്‍ ആ ലീഗിനെ ഈ സമുദായത്തിന്ന് ആവശ്യമില്ലെന്ന് സമുദായം വിധിയെഴുതുമ്പോള്‍ മാധ്യമത്തെ പഴിക്കരുത്. സ്വന്തം നിലപാടുകളെ പഴിക്കുക. ലീഗ് നന്നാവാന്‍ അതാണാവശ്യം.

ഈ നിലപാടില്ലായ്മയാണ്‌, വേണ്ടത് വേണ്ടപ്പോള്‍ തോന്നായ്കയാണ്‌ ലീഗിന്‍റെ കുഴപ്പം. ഇത് ശക്തിയല്ല; ദൌര്‍ബല്യമാണ്‌. ഈ ദൌര്‍ബല്യമാണ്‌ ലീഗിനെ തളര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ഈ ദൌര്‍ബല്യം തുറന്നുകാണിക്കുന്നതില്‍ ജമാഅത്തും മാധ്യമവും അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്; അത് ലീഗ് തകരാതിരിക്കാന്‍ വേണ്ടിയായിരുന്നു. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടായിരുന്നു ലീഗ് സ്വീകരിച്ചത്. ഇപ്പോള്‍ ഫലം അനുഭവിക്കുന്നു. ലീഗിന്‍റെ ശത്രു ആരാണ്‌ മിത്രം ആരാണ്‌ എന്ന് ലീഗ് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. സമുദായത്തിന്‍റെ കാരണവര്‍ സ്ഥാനമാണ്‌ ലീഗ് ആഗ്രഹിക്കുന്നത്. ആജ്ഞാനുവര്‍ത്തികളെ മാത്രമേ അവര്‍ക്ക് ഇഷ്ടമാവുന്നുള്ളു. സ്വതന്ത്രമായി ചിന്തിക്കുന്നവരേയും അഭിപ്രായം പറയുന്നവരെയും അവര്‍ക്ക് കണ്ടുകൂടാ. സ്വന്തമായ നിലപാടുകളുള്ളവരെ ഒട്ടും പിടിക്കില്ല. സമുദായത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ഇരിക്കട്ടെ; സ്വന്തം സംഘടനയുടെ ഭാവി പോലും കാണാന്‍ കഴിയാത്തവരാണ്‌ ലീഗിനെ നയിക്കുന്നത്. അത് കൊണ്ടാണ്‌ സമുദായംഗങ്ങള്‍ ലീഗിനെ കാത്ത് നില്‍ക്കാതെ തക്ക സമയത്ത് അവര്‍ക്ക് യുക്തമെന്ന് തോന്നുന്ന തീരുമാനമെടുത്തുകൊണ്ടിരിക്കുന്നത്. ഈ തീരുമാനങ്ങളാകട്ടെ മിക്കവാറും അങ്ങേയറ്റം അപകടകരമായവയാണ്‌ താനും.
അതിന്‍റെ അനന്തര ഫലങ്ങളാണ്‌ വളര്‍ന്ന് കൈവെട്ടും കൊലയും കലാപവും മറ്റുമായി മാറുന്നത്. എന്‍.ഡി.എഫ്., ഐ.എന്‍.എല്‍., ഐ.എസ്.എസ്. എന്നിവയൊക്കെ ലീഗിന്‍റെ ആളുകള്‍ ചോര്‍ന്നു പോയുണ്ടായ സംഘടനകളാണ്‌. സ്വന്തം അണികളെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളെടുക്കാന്‍ ലീഗിന്ന് സാധിക്കാതെ പോയതാണ്‌ ഇവയൊക്കെ ഉണ്ടാകാന്‍ കാരണം. ഇതിന്ന് ജമാഅത്തിനെയോ മാധ്യമത്തെയോ പഴിച്ചിട്ട് കാര്യമില്ല. മുഖം വികൃതമായതിന്നുള്ള പരിഹാരം കണ്ണാടി തല്ലിപ്പൊളിക്കലാണോ? അല്ലെന്ന് ഈ വൈകിയ വേളയില്‍ പോലും ലീഗിന്ന് മനസ്സിലാവുന്നുണ്ടോ?

ഗുരുവായൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് സമദാനിക്ക് വോട്ട് ചെയ്യാത്തതില്‍ ലീഗിന്ന് തെല്ലൊന്നുമായിരുന്നില്ല അരിശം. മതപണ്ഡിതനും പ്രഭാഷകനുമായ സമദാനിയേക്കാള്‍ മൂല്യം സിനിമക്കാരനായ പി.ടി. കുഞ്ഞിമുഹമ്മദിന്നാണോ എന്നായിരുന്നു ലീഗിന്‍റെ ചോദ്യം. ബാബരി മസ്ജിദ് തകര്‍ക്കപെട്ട ശേഷം കേരളത്തില്‍ നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പയിരുന്നു അത്. സംഘ് പരിവാര്‍ മസ്ജിദ് തകര്‍ത്തപ്പോള്‍ ഒത്താശക്കാരനായി നിന്നുകൊടുത്ത കോണ്‍ഗ്രസ്സിനോടുള്ള വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഗുരുവായൂരുകാര്‍. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്‍റെ നിലപാടുകളോട് ലീഗുകാര്‍ക്ക് തന്നെയും തീര്‍ത്താല്‍ തീരാത്ത അരിശമുണ്ടായിരുന്നു. കോണ്‍ഗ്രസ് -ലീഗ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അതിന്നിരയായത് സമദാനി ആയിപ്പോയെന്ന് മാത്രം. വസ്തുത ഇതൊക്കെയാണെങ്കിലും ഇപ്പോഴും ചോദിക്കുന്നു: മത പണ്ഡിതനും പ്രഭാഷകനുമായ സമദാനിയേക്കാള്‍ മൂല്യം സിനിമക്കാരനായ പി.ടി. കുഞ്ഞുമുഹമ്മദിന്നാണോ എന്ന്.

സ്വയം നന്നാകാന്‍ ശ്രമിച്ചില്ലെങ്കില്‍ ലീഗിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തവരെ പടച്ചവനും രക്ഷിക്കുകയില്ല. സ്വന്തം അവസ്ഥ മാറ്റും വരെ ഒരു ജനതയൊടുമുള്ള തന്‍റെ നിലപാട് അല്ലാഹു മാറ്റുകയില്ലെന്ന് ഖുര്‍ആന്‍. സാഹചര്യത്തിന്‍റെ തേട്ടം മനസ്സിലാക്കി തീവ്ര വാദത്തിനും ജീര്‍ണ്ണതക്കും മദ്ധ്യേയുള്ള ശരിയായ നിലപാട് സ്വീകരിക്കുക. ലീഗ് ശക്തിപ്പെടും.
കെ.കെ. ആലിക്കോയ

Thursday, August 12, 2010

കൈവെട്ടിക്കളി: ടി.കെ. ഹാരിസ് മാനന്തവാടി

കൈവെട്ടിക്കളി


ശരിയാണ്‌
സോദരാ...
കൈവെട്ട് കേസിലെ
പ്രതി
ആരായിരുന്നാലും
അവനാണ്‌ തെമ്മാടി
അവനാണ്‌ ഭീകരന്‍
രാജ്യത്തെ വെട്ടി
തുണ്ടം തുണ്ടമാക്കുന്നവന്‍
................
എങ്കിലും
പ്രതികരിക്കുന്നവന്‍
പ്രതികരിക്കേണ്ടവന്‍
നരനായിരിക്കണം
നരസ്നേഹിയായിരിക്കണം
പഴയ
തലവെട്ടുകേസിലെ
പ്രതിയാകരുത്...!!
തല വെട്ടി
കൈ വെട്ടി
കാല്‌ വെട്ടി
പന്ത് കളിച്ചവര്‍
പിന്നെയും വെട്ടാന്‍
വാളോങ്ങി നില്‍പ്പവര്‍
അവരുടെ
തോളൊട്ടി നിന്നുകൊണ്ട്
കൈവെട്ടിനെതിരെ
പ്രതികരിക്കാന്‍.....
ഇല്ലാ....
എനിക്കാവില്ല കൂട്ടരേ...
........
പിന്നെയും
മറ്റൊരു
കൈവെട്ട് കഴിഞ്ഞു...
അറിഞ്ഞില്ല
ആരും പറഞ്ഞുമില്ല
അവരോ, പഴയ
തലവെട്ടുകേസിലെ
പ്രതികള്‍!!
പിന്നെയിതാ
മറ്റൊരു തലവെട്ട് നടന്നു.
ഇവരും
പഴയ തലവെട്ട് കേസിലെ
കൈവെട്ട് കേസിലെ
കാല്‍ വെട്ട് കേസിലെ
പ്രതികള്‍
ഇരുവരും
പുതിയ
തലവെട്ടിക്കളിയുടെ
വേള്‍ഡ് കപ്പിന്‌
തുടക്കമിടാന്‍
ഊഴം കാത്ത് നില്‍ക്കുന്നവര്‍.
.........


ടി.കെ. ഹാരിസ്
മാനന്തവാടി

Saturday, August 7, 2010

കശ്മീര്‍: ഉരുക്കുമുഷ്ടിയല്ല; സമവായമാണ്‌ വേണ്ടത്.

'കശ്മീരികളുടെ ഹൃദയം ജയിച്ചു കൊണ്ടേ നിലവിലുള്ള പ്രശ്നം പരിഹരിക്കാനാവൂ' എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്‍റെ പ്രസ്താവന ശ്രദ്ധേയമാണ്‌. ഇത് വരെ കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നിടത്ത് കേന്ദ്രത്തിന്ന് സംഭവിച്ച വീഴ്ചയും അത് തന്നെയായിരുന്നുവല്ലോ. കശ്മീരിന്‍റെ മണ്ണ്‌ അമിതമയ ബലപ്രയോഗത്തിലൂടെ കൂടെ നിറുത്താം എന്നാണ്‌ നാം എപ്പോഴും ചിന്തിച്ചിരുന്നത്.
കശ്മീര്‍ നമുക്ക് വേണം. ഇത് പറയുമ്പോള്‍ കശ്മീരിന്‍റെ മണ്ണ്‌ മാത്രമല്ല; അതിന്‍റെ മനസ്സും നമുക്ക് വേണം. കശ്മീരിന്‍റെ മനസ്സ് ഇന്ത്യക്കൊപ്പം നില്‍ക്കണം. പിന്നെ അതിന്‍റെ മണ്ണ്‌ നമുക്ക് നഷ്ടപ്പെടുകയില്ല.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌. എന്നാണ്‌ നമ്മുടെ ധാരണ. കശ്മീരികളില്‍ ചിലര്‍ മറിച്ച് ചിന്തിക്കുന്നുണ്ട്. അതിന്‍റെ കാരണമാണ്‌ ഇല്ലായ്മ ചെയ്യേണ്ടത്.
ഇന്ത്യയുടെ ഭൂപടം കാണുമ്പോള്‍ കശ്മീര്‍ തലയെ അനുസ്മരിപ്പിക്കുന്നു. കശ്മീര്‍ പോയാല്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് അതിന്‍റെ തല നഷ്ടമായ പോലെയാണ്‌ തോന്നുക.
കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാരങ്ങള്‍ വലിയ കുഴപ്പം സൃഷ്ടിക്കുന്നവയാണ്‌. ഒരു നിയമവും വക വയ്കാതെ കശ്മീരീ സ്ത്രീകളെ ബലാല്‍സംഗം ചെയ്തും യുവാക്കളെ തട്ടിക്കൊണ്ട്പോയി കൊലപ്പെടുത്തിയും മുന്നേറാന്‍ സൈന്യത്തിന്ന് സാധിക്കുന്നു. പക്ഷെ ഇത് ഇന്ത്യക്ക് നേട്ടമല്ല വമ്പിച്ച കോട്ടമാണ്‌ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രി സൂചിപ്പിച്ച പ്രകാരം കശ്മീരിന്‍റെ മനസ്സിനെ കൂടെ നിറുത്താനല്ല ഇതുപകരിക്കുക. ഇന്ത്യയോടനുഭാവമുള്ളവരെക്കൂടി അകറ്റാനാണ്‌ ഇത് കാരണമാവുക. മാത്രമല്ല; ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരുടെ അതി നിശിതമായ വിമര്‍ശനത്തിന്ന് ഭാരത സര്‍ക്കര്‍ ഇരയാകാനും ഈ നടപടി കാരണമായിട്ടുണ്ട്.
ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ശ്രീ ചിദംബരത്തിന്റെ പ്രസ്താവന ആശാവഹമാണ്‌.
കശ്മീരിലെ പ്രശ്നങ്ങള്‍ ഉരുക്ക്മുഷ്ടി ഉപയോഗിച്ച് തകര്‍ക്കണമെന്ന് ബി.ജെ.പി നേതാക്കളുടെ പ്രസ്താവന കാര്യമാകേണ്ടതില്ല. അത് പ്രശ്നപരിഹാരത്തിന്ന് ഉതകുകയില്ലെന്ന് മാത്രമല്ല കൂടുതല്‍ വഷളാക്കുകയും ചെയ്യും. മുസ്‌ലിംകളോടുള്ള അവരുടെ കുടിപ്പകയാണ്‌ ഉരുക്കുമുഷ്ടിപ്രയോഗം നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ആ ഗുണം ബി.ജെ.പി.ക്കില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ. ഉരുക്കുമുഷ്ടി പ്രസ്താവന നടത്തിയ ബി.ജെ.പി. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ സ്വന്തം മുന്നണിക്കാരുടെ പോലും പിന്തുണ ലഭിക്കാത്തവിധം ഒറ്റപെടാനുണ്ടായ കാരണവും മറ്റൊന്നല്ല.
"ഇന്ത്യയോട് ചേര്‍ക്കുമ്പോള്‍ കശ്മീരികള്‍ക്ക് കൊടുത്ത ഉറപ്പ് പാലിക്കാത്തതാണ് താഴ്‌വരയിലെ അസ്വസ്ഥതകളുടെ അടിസ്ഥാന കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ് പറഞ്ഞു. " ഇതാണ്‌ പ്രശ്നത്തിന്‍റെ മര്‍മ്മം. ഹിതപരിശോധന ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കപെട്ടിട്ടില്ല. പകരം ഉരുക്കുമുഷ്ടിയും ബലാല്‍സംഗവുമാണ്‌ നടന്നത്. ഇത് പറയുമ്പോള്‍ ചിലര്‍ ചോദിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ എല്ലാ സംസ്ഥനത്തും ഇത് പോലെ ഹിതപരിശോധന നടത്താന്‍ കഴിയുമോ എന്ന്. ഹിത പരിശോധന നടത്താമെന്ന് മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലാണ്‌ അത് നടത്തേണ്ടത്. ഇങ്ങനെയൊരു വാഗ്ദാനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെങ്കില്‍ ചോദ്യം അപ്രസക്തമാണ്‌.
പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഇനി ഹിതപരിശോധന അസാധ്യമാണെങ്കില്‍ അതിനുകൂടിയുള്ള പരിഹാരമാണ്‌ ആഭ്യന്തര മന്ത്രിയുടെ വാക്കുകളിലുള്ളത്. കശ്മീരികളുടെ ഹൃദയവും മനസ്സും കൂടെ നിറുത്താന്‍ ഉതകുന്ന തരത്തിലുള്ള പ്രശ്നപരിഹാരശ്രമം. ഈ വഴിക്ക് മുമ്പോട്ട് പോകാന്‍ ഭാരത സര്‍ക്കറിന്ന് സാധിക്കട്ടെ എന്‍ നമുക്ക് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.
കെ.കെ. ആലിക്കോയ

Friday, August 6, 2010

'ജമാഅത്തിന്‍റെ തീവ്രവാദവും' ലീഗിന്‍റെ ബഹിഷ്കരണവും: കെ.കെ. ആലിക്കോയ

കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്‌. ആ സംഘടനയെ കെ.എം. ഷാജി എതിര്‍ക്കുന്നുവെങ്കില്‍ അത് നല്ല കാര്യം തന്നെ. എന്നാല്‍ തീവ്രവദികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിപ്പറയുന്നതിന്‍റെ യുക്തിയാണ്‌ മനസ്സിലാവാത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രൊ. ജോസഫിന്‍റെ കൈ വെട്ടിയപ്പോള്‍ ജമാഅത്ത് അതില്‍ പങ്കാളിയായിട്ടില്ല. കൈ വെട്ടാന്‍ പ്രേരിപ്പിക്കും വിധം ഈ വിഷയം ഒരിക്കലും കൈകാര്യം ചെയ്തിട്ടില്ല. തികച്ചും മാന്യമായ രീതിയിലും ജനാധിപത്യ ശൈലിയിലും മാത്രമാണ്‌ 'പ്രവാചക നിന്ദ'യോട് പ്രതികരിച്ചിട്ടുള്ളത്.
കൈവെട്ട് സംഭവം നടന്നതിന്ന് ശേഷം അതിനെ ഏറ്റവും ശക്തമായി അപലപിക്കുകയാണ്‌ ജമാഅത്ത് ചെയ്തത്. മാത്രമല്ല; കൈ നഷ്ടപ്പെട്ടയാള്‍ക്ക്, കൈ തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയാ വേളയില്‍ ആവശ്യമായി വന്ന 17 യൂണിറ്റ് രക്തത്തില്‍ 12 ഉം നല്‍കിയത് ജമാഅത്ത് സോളിഡാരിറ്റി പ്രവര്‍ത്തകരാണ്‌. (ഇതിന്‍റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുള്‍പ്പെടെയുള്ള ചിലരില്‍ നിന്ന് ജമാഅത്തും സോളീഡാരിറ്റിയും പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.) വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ജമാഅത്ത് വിദ്വേഷം ഒരൊഴിയാ ബാധയായി കൊണ്ട് നടക്കുന്ന മിസ്റ്റര്‍ ഷാജി കൈ വെട്ട് കേസിന്‍റെ പേര്‌ പരഞ്ഞും ജമാഅത്തിനെ കുതിര കയറന്‍ ശ്രമിച്ചിരിക്കുന്നു.
താന്‍ പറയുന്ന കാര്യങ്ങള്‍ ഏറ്റവും ചുരുങ്ങിയത് തന്‍റെ മനസ്സക്ഷിക്ക് വിരുദ്ധമാവാതിരിക്കുകയെങ്കിലും വേണമെന്ന നിര്‍ബന്ധം പോലുമില്ലാത്തവന്ന് എന്താണ്‌ പറഞ്ഞു കൂടാത്തത്? അത് കൊണ്ട് ഷാജിയുടെ വാക്കുകള്‍ എന്നെ അദ്ബുധപ്പെടുത്തുന്നില്ല. ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഷാജിയോട് മറുപടി പറയേണ്ടതുണ്ടെന്നും കരുതുന്നില്ല. ഉറങ്ങുന്നവനെയല്ലാതെ ഉറക്കം നടിക്കുന്നവനെ ആര്‍ക്കെങ്കിലും ഉണര്‍ത്താന്‍ കഴിയുമോ? പറഞ്ഞത് കള്ളമാണെന്ന് നാട്ടുകാര്‍ മുഴുവന്‍ തിരിച്ചറിയുന്ന കള്ളം പോലും പറയാന്‍ മടിയില്ലാത്തവനോട്, കള്ളം പറഞ്ഞ് പറഞ്ഞ് തന്‍റെ വില ഇടിച്ചു കഴിഞ്ഞവനോട് കള്ളം പറയരുത് എന്നുണര്‍ത്തുന്നതും ഉപകാരപ്രദമാകില്ലെന്നറിയാം.
എങ്കിലും ഇയാളുടെ ജല്‍പ്പനം കേട്ട് തെറ്റിദ്ധരിക്കനിടയുള്ളവരെ ഉദ്ദേശിച്ച് ചില കാര്യങ്ങള്‍ കുറിക്കുകയാണ്‌. 'പാക്കിസ്താന്‍ അല്ലെങ്കില്‍ ഖബര്‍ സ്താന്‍' എന്നും
'നാലണ കൊണ്ട് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്താന്‍' എന്നുമൊക്കെ ലീഗണികള്‍ മുദ്രാവാക്യം വിളിച്ച് നടന്ന കാലത്ത് ഈ ഇന്ത്യ വിഭജിക്കരുതെന്ന് ശക്തമായി വാദിക്കുകയാണ്‌ ജമാഅത്ത് ചെയ്തത്. ഈ ജമാഅത്തിനെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുസ്ലിം ലീഗിലെ ആരും വളര്‍ന്നിട്ടില്ലെന്ന് ഷാജിയ്ക്കും അറിയാവുന്നതാണ്‌. എന്നാലും, 'വേശ്യയുടെ ചാരിത്ര്യ പ്രസംഗമെ'ന്ന ഭാഷാ ശൈലിക്ക് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് അവസരം നല്‍കുന്നതിന്ന് ഷാജിയോട് നന്ദിയുണ്ട്.

ഷാജി പ്രസംഗിക്കുമ്പോള്‍ 1948 ല്‍ രൂപം കൊണ്ട മുസ്‌ലിം ലീഗിനെക്കുറിച്ചാണ്‌ സംസാരിക്കറുള്ളത്. പല പ്രസംഗത്തിലും അദ്ദേഹമത് ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാം. ഇന്ത്യാ വിഭജനത്തിന്ന് കൂട്ടു നിന്ന പാര്‍ട്ടിയാണ്‌ മുസ്‌ലിം ലീഗെന്ന കളങ്കം കഴുകിക്കളയാനുള്ള വൃഥാ ശ്രമത്തിന്‍റെ ഭാഗമാകാം ഈ വേലത്തരം. സമൂഹത്തിന്‍റെ മുമ്പില്‍ നല്ല പിള്ള ചമയാന്‍ വേണ്ടി സ്വന്തം പിതൃത്വം പോലും തള്ളിപ്പറയേണ്ട ഗതികേടാണ്‌ 'ഷാജി ലീഗി'ന്നുള്ളത്. എന്നാല്‍ വിഭജന കാലത്ത് ലീഗിന്നെതിരായ നിലപാട് സ്വീകരിച്ച ജമാഅത്തിന്ന് ഒരിക്കലും ഒരു കാരണവശാലും ഈ ഗതികേട് വന്നിട്ടില്ലെന്നോര്‍ക്കണം. '1941 ല്‍ മൌദൂദി സാഹിബിന്‍റെ നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി' എന്ന് ധൈര്യ സമേതം പറയാന്‍ ജമാഅത്തിന്ന് കഴിയുന്നിടത്താണ്‌ ലീഗിന്‍റെ അഭ്യാസം എന്നറിയണം. ജമാഅത്തിനെ തീവ്രവാദ മുദ്ര കുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഷാജിക്ക് ലീഗിന്‍റെ ചരിത്രവും പാരമ്പര്യവും അറിയില്ലെങ്കില്‍ ലീഗിന്‍റെ ചരിത്രകാരനായ എം. സി. വടകരയോട് ചോദിച്ച് പഠിക്കണം. അദ്ദേഹം പാരമ്പര്യം തള്ളീപ്പറയുന്ന കൂട്ടത്തിലല്ല നിലയുറപ്പിച്ചിട്ടുള്ളത്.
അദേഹം ഈയിടെ ചന്ദ്രികയിലെഴുതിയ ഒരു ലേഖനത്തില്‍, 1916 ല്‍ കോണ്ഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടാക്കിയ ലക്നോ സന്ധി പരാമര്‍ശിച്ചത് കാണാം. വിഭജനത്തിന്ന് മുമ്പ് നടന്ന കാര്യങ്ങള്‍ തള്ളിപ്പറയുന്നില്ല എന്നര്ത്ഥം. ആ ലീഗിന്‍റെ തുടര്‍ച്ചയാണ്‌ ഈ ലീഗെന്ന നിലയില്‍ തന്നെയാണ്‌ കാര്യങ്ങള്‍ അവതരിപ്പിച്ചത്. അഥവാ വിഭജനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ലീഗിന്‍റെ ശ്രമം വിലപ്പോവില്ലെന്നര്‍ത്ഥം.
ഷാജിയുടെ വാക്കുകള്‍ കാണുക: 'കേ ര ള ത്തില്‍ മു സ്‌ലിം തീ വ്രവാ ദ ത്തി ന് വേ രൂന്ന ാന്‍ ക ഴി യാ തെ പോ കുന്നത് സ മ സ് ത, മു ജാ ഹിദ്, ത ബി ലീഗ്, ദ ക്ഷി ണ കേ ര ള തു ടങ്ങി യ മ തസം ഘ ട ന കളും എം ഇ എ സ്, എം എ സ് എ സ് തു ടങ്ങി യ വി ദ്യാ ഭ്യാ സ ഏന്‍ സി ക ളു ടെ യും മു സ്‌ലിം ലീ ഗി ന്റെ യും വി ശ്വാസ്യത കാ ര ണ മാ ണ്.'
എന്താണ്‌ വസ്തുത? ഇപ്പോഴും നിരവധി എന്‍.ഡി.എഫുകാരെ ഷാജി പേരെണ്ണിപ്പറഞ്ഞ മിക്ക സംഘടനകളിലും കാണാം. എന്നിരിക്കെ മുസ്‌ലിം ലീഗുള്‍പ്പെടെ ഒരു സംഘടനക്കും തങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കുന്നു എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. ഒരു ഭാഗത്ത് തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെയാണ്‌ മറുഭാഗത്ത് തീവ്രവാദികള്‍ ഈ സംഘടനകളുടെ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നത്. ഈ കുറ്റം ചെയ്യാത്ത ഒരേയൊരു മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്‌. ഈ ജമാഅത്തിനെയാണ്‌ തീവ്രവാദികളാക്കാന്‍ ഷാജി ശ്രമിക്കുന്നത്. ലീഗ് നേതാവ് എന്‍.ഡി.എഫിന്‍റെ കൂടി നേതാവാകുന്നതും കേരളത്തില്‍ കാണാം. എന്നിട്ടും ഷാജി പറയുന്നു അവര്‍ 'മിതവാദികളാണെന്ന്‌; ജമാഅത്താണ്‌ തീവ്രവാദികളെന്നും.
തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയും കാണിക്കാത്തതും തീവ്രവാദികള്‍ക്ക് സംഘടനയില്‍ ഇടം കൊടുക്കാത്തതുമായ ജമാഅത്തിന്‌ മേല്‍ ഷാജി എത്ര തവണ തീവ്രവദ മുദ്രയടിച്ചലും ജമാഅത്തിന്‌ മേല്‍ അത് പതിയില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിന്നില്ലാതെ പോയതില്‍ നമുക്ക് സഹതപിക്കാം.
ഷാജിയുടെ വാക്കുകള്‍: 'ഈ മ ണ്ണില്‍ വള രെ ആ സൂ ത്രി ത മാ യി ജ മാഅ ത്തെ ഇ സ്‌ലാ മി­യു ടെ ത ന്നെ ബു ദ്ധി ക ട മെ ടു ത്ത് സി മി ക്കാര്‍ വി ത്തി റ ക്കി യ താ ണ് എന്‍­ ഡി എ ഫ്.'
എന്നിട്ടും മുസ്‌ലിം ലീഗില്‍ എന്‍.ഡി.എഫുകാരനും എന്‍.ഡി.എഫില്‍ മുസ്‌ലിം ലീഗുകാരനും ഉണ്ടായി. എന്നാല്‍ ജമാഅത്തില്‍ എന്‍.ഡി.എഫുകാരനോ എന്‍.ഡി.എഫില്‍ ജമാഅത്തുകാരനോ ഉണ്ടായില്ല. ഇതൊക്കെ ബഹുജനം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ലീഗ് നേതൃത്വം ഇനിയും വൈകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.
ഷാജിയുടെ വാക്കുകള്‍: 'ജ മാഅ ത്തെ ഇ സ്‌ലാ മി യെയും സി മി യേ യും ഐ എ സ് എ സ്സി നെയും മ ല യാ ളി അം ഗീ ക രി ച്ചി രുന്ന ില്ല.'
ജനങ്ങളാല്‍ വെറുക്കപ്പെട്ട എല്ലാ സംഘടനകളുടെയും കൂടെ ഒരു ന്യായവും ചൂണ്ടിക്കാണിക്കാതെ ജമാഅത്തിന്‍റെ പേര്‌ കൂട്ടിപ്പറയാനല്ലാതെ ജമാഅത്തിന്‍റെ കുറ്റമെന്തെന്ന് പറയാന്‍ ഷാജിക്ക് കഴിയുന്നില്ല.
ജമാഅത്ത് ആരെയെങ്കിലും കൊന്നിട്ടുണ്ടോ? കൈവെട്ടിയിട്ടുണ്ടോ? കലാപം നടത്തിയിട്ടുണ്ടോ? കൊള്ള നടത്തിയിട്ടുണ്ടോ? മറ്റെന്തെങ്കിലും അക്രമം നടത്തിയിട്ടുണ്ടോ? മിസ്റ്റര്‍ ഷാജിക്ക് പറയാന്‍ കഴിയുമോ? ഒരു തെളിവെങ്കിലും ജമാഅത്തിനെതിരെ ചൂണ്ടിക്കാണിക്കാമോ?
എല്ലാ മുസ്‌ലിം സംഘടനകളും വലിയ ക്രെഡിബിലിറ്റി ഉള്ളവയായിരുന്നുവെന്നും അത് തകര്‍ത്തത് ജമാഅത്താണെന്നും ഷാജി വിലപിക്കുന്നുണ്ട്. സുന്നികളുടെ ക്രെഡിബിലിറ്റി തകര്‍ക്കുന്ന മുജാഹിദുകളും മുജാഹിദുകളുടെ ക്രെഡിബിലിറ്റി തകര്‍ക്കുന്ന സുന്നികളും ഷാജിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരിക്കാം. അത് പോരാഞ്ഞിട്ടാണല്ലൊ സുന്നികളുടെ ക്രെഡിബിലിറ്റി തകര്‍ക്കാന്‍ വേറൊരു സുന്നി സംഘടനയും മുജാഹിദിന്‍റെ ക്രെഡിബിലിറ്റി തകര്‍ക്കാന്‍ വേറൊരു നുജഹിദ് സംഘടനയും പിളര്‍ന്നുണ്ടായത്. ഇവര്‍ പരസ്പരം ക്രെഡിബിലിറ്റി തകര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തകരുന്നത് ഇസ്‌ലാഅമിന്‍റെ ക്രെഡിബിലിറ്റിയാണെന്ന് ഇവര്‍ അറിയാറീല്ല; ഷാജിക്കും അത് മനസ്സിലായിട്ടില്ല. അത് കൊണ്ടാണല്ലോ കോഴികൊത്ത് സംവാദത്തോടുള്ള ജമാഅത്തിന്‍റെ വിരോധം ഒരു പാപമായി അദേഹം എഴുന്നള്ളിക്കുന്നത്.
ജമാഅത്ത് വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ പിന്നെ ജമാഅത്ത് ചെയ്യുന്നതൊക്കെ തെറ്റായിട്ടേ തോന്നുകയുള്ളു. അത് ജമാത്തിന്‍റെ കുറ്റമല്ല; മഞ്ഞപ്പിത്തം ബാധിച്ചവന്‍റെ കണ്ണ്‌ ചികില്‍സ അര്‍ഹിക്കുന്നു.
എല്ലാ മുസ്‌ലിം സംഘടനയും എന്‍.ഡി.എഫിനെ എതിര്ക്കറുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ എന്‍.ഡി.എഫ് തിരിച്ചെതിര്‍ക്കുന്നത് കാണുകയില്ല. എന്‍.ഡി.എഫിനെ ഏത് മുസ്‌ലിം സംഘടന്‍ വിമര്‍ശിച്ച്ലും അവരതിന്ന് മറുപടി പറയാറുണ്ട്. എന്നാല്‍ ജമാഅത്തിന്ന് മറുപടി പറയുന്നു എന്ന വ്യാജേനയാണ്‌ മറുപടി പറയാറൂള്ളത്. കാരണം അവരെയൊന്നും എന്‍.ഡി.എഫിന്‌ പിണക്കിക്കൂടാ. കാരണം അവരുടെ ആളുകള്‍ ആ സംഘടനകളിലൊക്കെ ഉണ്ട്. ഈ സംഘടനകളില്‍ നിന്നെല്ലാം കൂടുതല്‍ ആളുകളുടെ പിന്തുണ അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജമാഅത്തില്‍ അവരുടെ ആളുകളില്ല. ജമാഅത്തില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തകന്‍മാഅരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് എന്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുമില്ല. അത് കൊണ്ട് ജമാഅത്തിനെ കുതിര കയറാന്‍ അവര്‍ക്കെളുപ്പമാണ്‌. മറ്റുള്ളവരുടെ വിമര്‍ശനം പോലും ജമാഅത്തിന്‍റേതെന്ന വ്യാജേന മറുപടി പറയാന്‍ ഇതാണ്‌ കാരണം.
എന്‍.ഡി.എഫിനെയും എന്‍.ഡി.എഫിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നവരെയും ഒരേപോലെ തീവ്രവാദികളാക്കുന്ന അപാരമായ മെയ് വഴക്കമാണ്‌ ഷാജി പ്രദര്‍ശിപ്പിക്കുന്നത്. കൈ വെട്ടിയവരെയും കൈ വെട്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കിയവരെയും ഒരേപോലെ തീവ്രവദികളാക്കിയിരിക്കുന്നു. മാത്രമല്ല; രക്തം കൊടുത്തവരുടെ ബുദ്ധി കടമെടുത്തിട്ടാണ്‌ കൈ വെട്ടിയവരുടെ പാര്‍ട്ടി രൂപവല്‍ക്കരിച്ചിരിക്കുന്നത് എന്ന് കൂടി പറയുമ്പോഴാണ്‌ ചിത്രം ഒന്നു കൂടീ വ്യക്തമാകുന്നത്. എന്നിട്ട് ജമാഅത്തിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായാണ്‌ ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ ബഹിഷ്കരണാഹ്വാനം പുതിയതല്ല. പണ്ടൊന്നും ഇത് വിലപ്പോയിട്ടില്ല. ഇപ്പോഴും ലീഗിന്‍റെ ആഹ്വാനം ലീഗ് അണികള്‍ പോലും പുറംകാല്‌ കൊണ്ട് തട്ടിത്തെറിപ്പിക്കുമെന്ന് കാലം തെളിയിക്കും.
ഗുജറാത്തിലെ വംശഹത്യയ്ക്ക് ശേഷം അവിടെ റിലീഫ് പ്രവര്‍ത്തനം നടത്താന്‍ വേണ്ടി "മുസ്‌ലിംകളിലെ 90 ശതമാനത്തിന്‍റെ പിന്തുണയുള്ള"വരുടെ നേതാവും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവും ആഹ്വാനം ചെയ്തത് നാട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്നറിയില്ല. ഏതായാലും മുസ്‌ലിം ലീഗുകാര്‍ ഇത് മറക്കാനിടയില്ല. ലീഗിന്‌ പിരിഞ്ഞ് കിട്ടിയതുകയുടെ കണക്ക് ചോദിച്ചായിരുന്നല്ലോ കെ.ടി. ജലീല്‍ ലീഗ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നെ പുറത്തായത്. പിന്നെ കുറ്റിപ്പുറത്ത് മല്‍സരിച്ചത്. അങ്ങനെ കുഞ്ഞാലിക്കുട്ടി അവിടെ തോറ്റുപോയത്. എത്ര ലക്ഷമാണ്‌ ലീഗിന്‍റെ റിലീഫ് കമ്മിറ്റിക്ക് കിട്ടിയതെന്ന് കൃത്യമായി ഞാനോര്‍ക്കുന്നില്ല. ഏറിയാല്‍ 14 ലക്ഷമാണ്‌ കിട്ടിയത്. "മുസ്‌ലിംകളിലെ 90 ശതമാനത്തിന്‍റെ സംഭാവന എന്ന് ഷാജിയുടെ ഭാഷ്യം". എന്നാല്‍ ബാക്കി വരുന്ന "10 ശതമാനത്തില്‍ നിന്ന് വളരെ വളരെ ചെറിയ ഒരു ന്യൂന പക്ഷത്തിന്‍റെ മാത്രം പിന്തുണ അവകാശപ്പെടാന്‍ കഴിയുന്ന ജമാഅത്ത് നേതൃത്വത്തിന്‍റെ" ആഹ്വാനമനുസരിച്ച് സംഭാവന ഒഴുകുകയായിരുന്നു. ലീഗിന്ന് കിട്ടിയതിന്‍റെ 24 ഇരട്ടിയിലധികമായിരുന്നു ജമാഅത്തിന്‍റെ റിലീഫ് കമ്മിറ്റിക്ക് കിട്ടിയത്. കിട്ടിയത് എത്രയെനും എവിടെ ഏതിനത്തില്‍ ചെലവഴിച്ചുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജമാഅത്തിന്ന് കഴിഞ്ഞു. ലീഗണികള്‍ പോലും സംഭാവന നല്‍കിയത് ജമാഅത്തിന്‍റെ റിലീഫ് കമ്മിറ്റിയിലേകായിരുന്നു. ഇതിന്‍റെ കാരണമെന്തെന്ന് പഠിക്കാന്‍ ഷാജി തയ്യാറാകണം. അപ്പോഴറിയാം ജമാഅത്തിന്‍റെ മഹത്വവും അതിന്‍റെ വിശ്വാസ്യതയും. ലീഗിന്‍റെ ഇന്നത്തെ ഘടനയും സ്വഭാവവും വെച്ച് നോക്കിയാല്‍ ഈ മഹത്വവും വിശ്വാസവും ആര്‍ജ്ജിക്കാന്‍ ലോകാവസാന നാള്‍ വരെ ലീഗിന്ന് സാധ്യമല്ല. കഴിയുമെന്ന് ഷാജിക്കഭിപ്രായമുണ്ടെങ്കില്‍ അതൊന്ന് ചെയ്ത് കാണിക്കുക.
പിന്നെ ശിഹാബ് തങ്ങളുമായി ബന്ധപെട്ട കാര്യം. അത് നാട്ടുക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്‌. അതി സുപ്രധാനമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി ചേരാറുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാറുണ്ടായിരുന്നില്ല. പകരം 'തക്ക സമയത്ത് യുക്തമായ തീരുമാനമെടുക്കാന്‍ ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു' എന്ന് പത്രക്കുറിപ്പ് നല്‍കുകയാണ്‌ ചെയ്തിരുന്നത്. 'തക്ക സമയതെടുക്കപ്പെട്ടിരുന്ന യുക്തമായ തീരുമനം' ആരുടേതായിരുന്നുവെന്ന് ജനത്തിനറിയാം. ഈ നില തുടര്‍ന്നപ്പോള്‍ ലീഗണികള്‍ ശിഹാബ് തങ്ങളുടെ തീരുമാനത്തിന്ന് കാത്തു നില്‍ക്കതെയായി. അവര്‍ സ്വന്തം നിലയില്‍ തന്നെ 'തക്ക സമയത്ത് യുക്തമായ തീരുമാനമെടുത്ത്' തുടങ്ങി. അങ്ങനെ മൂലക്കിരുത്തേണ്ടവരെ മൂലക്കിരുത്തിയത് നാം കണ്ടു കഴിഞ്ഞു. ഇതിന്‍റെ തുടര്‍ച്ച ഇനിയും നാം കാണാനിരിക്കുകയു ചെയ്യുന്നു.
ജമാഅത്തിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവില്ലാത്തത് കൊണ്ടാണ്‌ തീവ്രവാദത്തിന്‍റെ ബുദ്ധി ജമാഅത്താണെന്ന് ആരോപിക്കുന്നത്. ബുദ്ധി അദൃശ്യമാണല്ലോ. അത് എവിടെ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ട് പിടിക്കുക പ്രയാസമാണല്ലോ. എന്നാല്‍ ഈ ബുദ്ധിയും കൊണ്ട് നടക്കുന്ന ജമാഅത്ത് എന്ത് കൊണ്ട് തങ്ങളുടെ തീവ്രവാദം നീണ്ട ഏഴ് പതിറ്റാണ്ട് കൊണ്ട് പോലും പുറത്ത് കാണിച്ചില്ല എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. മൌദൂദി സഹിത്യം തീവ്രവാദം അടങ്ങിയതായിരുന്നുവെങ്കില്‍ അത് ഏറ്റവും കൂടുതല്‍ വായിച്ചുകൊണ്ടിരിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് തീവ്രവാദികളായില്ല എന്ന ചോദ്യത്തിന്നും ഷാജി ഉത്തരം പറയണം.
പിന്നെ ജെ.ഡി.റ്റി. യുടെ കര്യം. അവിടെ 'മാധ്യമം' ഇടപെട്ടതിന്ന് ശേഷം സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ കാണാതിരിക്കാന്‍ ഷാജി എത്ര ശ്രമിച്ചാലും അദ്ദേഹം വിജയിക്കില്ല. അത് തന്നെയാണതിന്നുള്ള മറുപടിയും.