Thursday, September 16, 2010

ഖുര്‍ആനിന്‍റെ അമാനുഷികത

ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ 'സംവാദം' ബ്ലോഗിലെഴുതി:  "തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്."

ഇസ്‌ലാം വിരോധം ഒരു ലഹരിയായി മാറിയാല്‍ പിന്നെ ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാകില്ല. നബിയോട് അവിശ്വാസികള്‍ അടയാളം ചോദിച്ചതും അത് നല്‍കാതിരുന്നതും ജബ്ബാര്‍ മക്കയില്‍ പോയി ഖനനം നടത്തി കണ്ടുപിടിച്ചതല്ലല്ലോ. ഖുര്‍ആനില്‍ നിന്ന് തന്നെയല്ലേ അത് കിട്ടിയത്. എല്ലാ തരത്തിലും മേന്‍മ സ്വയം അവകാശപ്പെടുകയും ഇത്പോലൊരു ഗ്രന്‍ഥം രചിക്കാന്‍ എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍ സ്വയം ഒരു പരാചയ സമ്മതം നടത്തും എന്ന് കരുതാന്‍ കഴിയില്ല. തോറ്റുകൊടുക്കുന്ന സ്വഭാവം ഖുര്‍ആനിനില്ല. അന്നും ഇല്ല; ഇന്നും ഇല്ല.

അല്ലാഹു, മുഹമ്മദ്, ഇസ്‌ലാം, മുസ്‌ലിം, ഖുര്‍ആന്‍, ഹദീസ്, മസ്ജിദ് തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏത് പദം കേള്‍ക്കുമ്പോഴും ഉള്ളില്‍ വിരോധം, വെറുപ്പ്, വിദ്വേഷം, അവജ്ഞ, അസൂയ, നിഷേധം, അഹന്ത, അക്രമവാസന തുടങ്ങിയുള്ള ദുര്‍വികാരങ്ങള്‍ അലയടിച്ചൂയരുന്ന ഒരു മനസ്സിന്‌ ഖുര്‍ആനില്‍ എന്തെങ്കിലും നന്‍മയും കാണാനോ ഉള്‍ക്കൊള്ളാനോ കഴിയുകയില്ല.

അല്‍ഭുത അടയാളങ്ങളെക്കുറിച്ചാണല്ലോ ചര്‍ച്ച. മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രക്വാചകത്വം തെളിയിക്കാന്‍ മുന്‍ പ്രവാചകന്‍മാര്‍ കാണിച്ചത് പോലുള്ള അടയാളങ്ങള്‍ കാണിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ വിശ്വസിക്കുമായിരുന്നോ? അത്തരം അല്‍ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെയെല്ലാം യുക്തിവാദികള്‍ വിശ്വസിച്ചിട്ടുണ്ടോ? അവയൊക്കെ കെട്ടുകഥകളാണെന്നല്ലേ യുക്തിവാദ മതം പറയുന്നത്? ഇനി മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവായി ചില 'നൈമിഷിക അടയാളങ്ങള്‍' കാണിച്ചിരുന്നു എന്നിരിക്കട്ടെ; അദ്ദേഹത്തിന്‌ ശേഷം ലോകാവസാനം വരെ 'അവന്‍ പണ്ട് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയിട്ടുണ്ടായിരുന്നു' എന്ന് ഉപദേശി ശൈലിയില്‍ പ്രസംഗിച്ചു നടന്നാല്‍ മതിയാകുമായിരുന്നോ ഈ ശാസ്ത്രയുഗത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാന്‍? അതല്ല ഇന്നും സജീവമായി നിലനില്‍ക്കുന്ന വല്ല അടയാളവും വേണമായിരുന്നോ? ഏതാണ്‌ യുക്തി അംഗീകരിക്കുന്നത്? ഇവയില്‍ രണ്ടാമത്തേതാണ്‌ ഖുര്‍ആന്‍ തെരഞ്ഞെടുത്തത്.
"അവര്‍ ചോദിക്കുന്നു:എന്ത്കൊണ്ടാണ്‌ അവന്ന് അല്‍ഭുത അടയാളങ്ങള്‍ ഇറക്കപ്പെടാത്തത് എന്ന്. നീ പറയുക: അടയാളങ്ങള്‍ അല്ലാഹുവിങ്കലാകുന്നു. നീ താക്കീതുകാരന്‍ മാത്രമാണ്‌. അവര്‍ക്ക് ഓതിക്കൊടുക്കപ്പെടുന ഒരു ഗ്രന്‍ഥം നിനക്ക് നാം ഇറക്കിത്തന്നു എന്നത് (അടയാളമെന്ന നിലയില്‍) അവര്‍ക്ക് മതിയായിട്ടില്ലേ? വിശ്വസിക്കുന്ന ജനതക്ക അതില്‍ കാരുണ്യവും മാര്‍ഗ്ഗ ദര്‍ശനവും ഊഉണ്ട്. (ഖുര്‍ആന്‍ 29/50, 51)
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്ന് അടയാളമില്ല എന്നല്ലഅടയാളം ഖുര്‍ആനാണ്‌ എന്നാണ്‌ പറഞ്ഞത്. അതാണ്‌ ഈ സൂക്തതിലുള്ളത്.
മുഹമദ് നബി അന്ത്യപ്രവാചകനാണ്‌. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ അടയാളം ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒന്നാകണം. ഇതാണ്‌ അല്ലാഹുവിന്‍റെ തീരുമാനം. അത്കൊണ്ടാണ്‌ അവിശ്വാസികള്‍ പ്രവാചകത്വത്തിന്‍റെ അടയാളം ചോദിച്ചപ്പോള്‍ അത് ഖുര്‍ആനാണ്‌ എന്ന് പറഞ്ഞത്. സാധിക്കുമെങ്കില്‍ ഇത് പോലൊരു ഗ്രന്‍ഥം രചിക്കാന്‍ അവിശ്വാസികളെ ഖുര്‍ആന്‍ വെല്ലുവിളിച്ചു. (ഖുര്‍ആന്‍ 28:49) ) അവര്‍ ശ്രമിക്കാഞ്ഞിട്ടല്ല; പക്ഷെ പരാചയപ്പെടുക കയും പരിഹാസ്യരാവുകയുമാണ്‌ ചെയ്തിരുന്നത്. ആ വെല്ലുവിളികള്‍ ഇപ്പോഴും ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ ദൈവികമല്ല എന്ന് വാദിക്കുന്നവര്‍ക്ക് തത്തുല്യമായ ഒന്ന് രചിച്ചു കാണിച്ച്  വെല്ലുവിളി നേരിടാവുന്നതാണ്‌. മുഹമ്മദ് നബി മറ്റ് അല്‍ഭുതങ്ങള്‍ കാണിച്ചിട്ടില്ല എന്ന് മേല്‍ പറഞ്ഞതിന്ന് അര്‍ത്ഥമില്ല. മറിച്ച് പ്രവാചകത്വത്തിന്‍റെ അടയാളമായി കാണിച്ചിട്ടില്ലെന്ന് മാത്രമാണ്‌ ഉദ്ദേശിച്ചത്.
ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: മൂസാ നബിയുടെ വടി കൊണ്ട് അദ്ദേഹം കാണിച്ച മൂന്ന് അടയാളങ്ങളുണ്ട്. ഒന്ന്: വടി പാമ്പായത്. ഇത് ഫറോവയ്ക്ക് മുമ്പില്‍ പ്രവാചകത്വം തെളിയിക്കാന്‍ വേടി കാണിച്ചതാണ്‌. രണ്ട്: വടികൊണ്ട് ചെങ്കടലില്‍ അടിച്ചതും അത് പിളര്‍ന്നതും. ഇത് ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കാണിച്ച അടയാളമാണ്‌. മൂന്ന്: വടികൊണ്ട് പാറയില്‍ അടിച്ചതും അതില്‍ നിന്ന് 12 ഉറവകള്‍ ഒഴുകിയതും. ഇത് ഒരു ആവശ്യം നിര്‍വ്വഹിക്കാന്‍ വേണ്ടി കാണിച്ചതാണ്‌. ഇതില്‍ ഒന്നാം ഇനത്തില്‍ മുഹമ്മദ് നബിയുടെ അടയാളം ഖുര്‍ആന്‍ മാത്രമാണ്‌. മറ്റു രണ്ടിനങ്ങളില്‍ പെട്ട അടയാളങ്ങള്‍ വേറെയുണ്ട്.  

ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗി, ആകര്‍ഷകത്വം, വശ്യത, മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ്, ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍, പ്രായോഗികമായ ഒരു ജീവിത വ്യവസ്ഥയുടെ സമര്‍പ്പണം, ജീവിത വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണത്തിന്‌ മേല്‍നോട്ടം വഹിച്ചത്, പ്രാകൃതാവസ്ഥയിലായിരുന്ന ഒരു ജനതയെ ലോകത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോന്ന നിലവാരത്തിലേക്ക് വളര്‍ത്തിയത്, പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി വിവരിച്ചത്, പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്, പ്രവചനങ്ങള്‍ നടത്തിയത്അവ പുലര്‍ന്നത്, പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്, അതിലൂടെ അവരെ ചിന്തിപ്പിച്ചതും പരിവര്‍ത്തിപ്പിച്ചതും, മനുഷ്യജീവിതത്തിന്‍റെ സകല മേഖലകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ഒരു അതുല്യ കൃതിയാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത് പോലൊന്ന് രചിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ ഗുണങ്ങളുള്ള ഒരു കൃതി രചിക്കാനാണ്‌ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.

മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. 
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ. നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം.
കെ.കെ. ആലിക്കോയ  



ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!

ജബ്ബാര്‍ എഴുതി: "മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍
.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (16:125)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"
മറുപടി:
1. 'മതത്തില്‍ ബലപ്രയോഗം പാടില്ല; ഇങ്ങണെ 16:125 ഇല്‍ ഇല്ല. ഈ ഭാഗം ഉള്ളത് 2/256 ഇല്‍ ആണ്‌. അത് മക്കയില്‍ അവതരിച്ചതല്ല; മദീനയില്‍ അവതരിച്ചതാണ്‌.
2: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ ഇതും മക്കയിലല്ല; മദീനയിലാണ്‌ അവതരിച്ചത്.
3. “ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ ഇതും മദീനയില്‍ അവതരിച്ച മറ്റൊരു ജനാധിപത്യ സൂക്തം തന്നെ.
:4. “ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“ ഇതാ വീണ്ടും മദീനയിലവതരിച്ച ജനാധിപത്യ സൂക്തം.
മി. ജബ്ബാര്‍ ആറ്‌ സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചത് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ചിട്ട് അവയില്‍ നാലും മദീനയില്‍ അവതരിച്ചവയാണ്‌. അപ്പോള്‍ ജനധിപത്യ ശൈലി പ്രവാചകന്‍ മക്കയിലും മദീനയിലും കാണിച്ചീട്ടുണ്ട് എന്ന് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തങ്ങളിലൂടെ തന്നെ തെളിഞ്ഞിരിക്കുന്നു.
മക്കയില്‍ മാത്രമേ മുഹമ്മദ് നബി ജനാധിപത്യ സ്വഭാവം കാണിച്ചിട്ടുള്ളു എന്നാല്ലേ ജബ്ബാര്‍ പറഞ്ഞത്. ഇതോടെ ആ വാദം പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെയെല്ലാം വാസ്തവമല്ലാത്ത കാര്യങ്ങള്‍  പറഞ്ഞെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ സധിക്കുകയുള്ളൂ എന്നര്‍ത്ഥം.
കെ.കെ. ആലിക്കോയ 

Tuesday, September 14, 2010

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
കെ.കെ.ആലിക്കോയ

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ,  തെറ്റ് തന്നെയാണ്‌. പക്ഷെ ആ തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട് പ്രഫസറുടെ കൈവെട്ടിയ  നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്:  الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌ ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത് ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി,  സാമൂഹിക അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത് തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം  നഷ്ടപ്പെടുന്നവരാണ്‌  പ്രവാചകനിന്ദയെയും  കൈവെട്ടിനെയും  ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും അതിന്ന് തയ്യാറാകുന്നില്ല.

Friday, September 10, 2010

ചോരപുരണ്ട കൈകളില്‍  മൌദൂദി കൃതി!

* റസൂലിനെ അവഹേളിച്ചയാള്‍ക്ക് ജമാഅത്തോ സോളിഡാരിറ്റിയോ രക്തം കൊടുത്തിട്ടില്ല; മറിച്ച് ഒരു മുസ്‌ലിം സംഘടനയാല്‍ അക്രമിക്കപെട്ട ഒരാള്‍ക്കാണ്‌ രക്തം കൊടുത്തത്. അദ്ദേഹം റസൂലിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അദ്ദേഹത്തെ ശിക്ഷിക്കേണ്ടത് കോടതിയാണ്‌. യൂനിവേഴ്സിറ്റി അദേഹത്തിന്‍റെ അംഗീകാരം ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു; അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയും കൈവെട്ടപെട്ടതും കണക്കിലെടുത്ത് അവര്‍ അംഗീകാരം തിരിച്ചു നല്‍കി. കോളേജധികൃതര്‍ അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ടു.  രാജ്യത്ത് നിലവിലുള്ള നിയമവാഴ്ച അനുസരിച്ച് ജീവിക്കാന്‍ കഴിയണം. നിയമം കയ്യിലെടുക്കുന്നത് അരാജകത്വം സൃഷ്ടിക്കും.
 അക്രമികള്‍ വെട്ടിയത് ജോസഫിന്‍റെ കയ്യാണെങ്കിലും, യഥാര്‍ത്ഥത്തില്‍ കൈ നഷ്ടപ്പെട്ടത് കൈവെട്ടിയവര്‍ക്ക് തന്നെയാണ്‌. കൈ വെട്ടപ്പെട്ടതില്‍ അതിന്നിരയായ ജോസഫ് ആശ്വാസം പ്രകടിപ്പിച്ചത് അറിയാമല്ലോ. കൈവെട്ടിന്‌ മുമ്പുള്ള അവസ്ഥ കടുത്ത ശിക്ഷയായി അദ്ദേഹത്തിന്‌ തോന്നിയിരുന്നുവെന്ന്. അതായിരുന്നു അദ്ദേഹം അര്‍ഹിച്ചിരുന്ന ശിക്ഷ; ജനാധിപത്യ രീതിയിലുള്ള ശിക്ഷ. അതില്‍ നിന്ന് കൈവെട്ടുകാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അതോടെ പ്രവാചകനിന്ദയെന്ന കുറ്റം എല്ലാവരും മറന്നു. കൈവെട്ടിയ കുറ്റം മാത്രം എല്ലാവരുടെയും മനസ്സില്‍ ബാക്കിയാവുകയും ചെയ്തു. ആ കുറ്റം എല്ലാവരും ചേര്‍ന്ന് ഈ സമുദായത്തിന്‍റെയും മതത്തിന്‍റെയും വേദത്തിന്‍റെയും പ്രവാചകന്‍റെയും തലയില്‍ കെട്ടിവച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അക്രമികള്‍ക്ക് സമാധാനമായി; അവരെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന അദൃശ്യരായ യജമാന്‌മാര്‍ക്ക് ഏറെ സന്തോഷവും.

* ഇസ്‌ലാമിന്‌  ഭീകരമുദ്ര ചാര്‍ത്താന്‍  ആവശ്യമായ തെളിവുകള്‍ നിര്‍മ്മിച്ചു കൊടുക്കന്നവരെ സഹായിക്കാന്‍ സയണിസവും ഫാഷിസവും സാമ്രാജ്യത്വവും ഒരു പോലെ സന്നദ്ധരായിരിക്കും എന്ന് തിരിച്ചറിയുക. ജമാഅത്തിനെ പോലെ ഇസ്‌ലാമിന്‍റെ സമഗ്രതയെ കുറിച്ച് സംസാരിക്കുന്നവരെ ലോകത്തിന്‍റെ എല്ലാ ഭാഗത്തും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കും. മൌദൂദിയുടെ ഗ്രന്‍ഥം വായിക്കുകയും അതോടൊപ്പം കൈവെട്ടുകയും തലവെട്ടുഅകയും ചെയ്യുന്നവരെ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇത് മൌദൂദിയെ ഭീകരനായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്‌. എന്നാല്‍ മറ്റു
പലേടത്തുമെന്ന പോലെ ഇന്ത്യയിലും  ഈ തന്ത്രം പരാചയപ്പെടാനാണ്‌ സാധ്യത.

കൈവെട്ടു കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് മൌദൂദി സാഹിബിന്‍റെ പുസ്തകം കിട്ടിയത് കൊണ്ട് മാത്രം കാര്യമില്ല; ആ ബുക്കില്‍ തൊടുപുഴയില്‍ നടന്ന കൈവെട്ടിനെ അനുകൂലിക്കുന്ന പരാമര്‍ശം ഉണ്ടാകണം; അപ്പോഴേ മൌദൂദി ഭീകരനാവുകയുള്ളു. അതാകട്ടെ മൌദൂദി കൃതികളില്‍ കണ്ടെത്തുക അസാധ്യവും. അതായത് അക്രമത്തിന്‍റെ ചോര പുരണ്ട കയ്യില്‍ നിന്ന് മൌദൂദി കൃതി കണ്ടെടുക്കാന്‍ കഴിയുന്നത് ഏറ്റവും വലിയ വൈരുദ്ധ്യമാണ്‌. ഒന്നുകില്‍ അക്രമത്തിന്‍റെ ചോര; അല്ലെങ്കില്‍ മൌദൂദി കൃതി! രണ്ടിലൊന്നേ ഒരിടത്തുണ്ടാകാവൂ. ചോര അക്രമികളുടെ കയ്യിലിരിക്കട്ടെ; അക്രമികള്‍ അവര്‍ക്കൊരു തരത്തിലും ഉപകാരപ്പെടാത്ത മൌദൂദി കൃതികള്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഏല്‍പ്പിക്കുക. അത് ഇരിക്കേണ്ടിടത്ത് ഇരിക്കട്ടെ. അത് കൈകാര്യം ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ അത് കൈകാര്യം ചെയ്യട്ടെ.
കെ.കെ. ആലിക്കോയ 

Thursday, September 9, 2010

Firebrand Madani is back in jail. But the prime witness says his testimony is forged

Tehelka - India's Independent Weekly News Magazine: "Firebrand Madani is back in jail. But the prime witness says his testimony is forged"

Know the fact, and then criticize: K K Alikoya


Know the fact, and then criticize: K K Alikoya

 (This was written as a response to the article titled 'Islam's cult of Allah and Muhammad's terror' published in sillyallah.com)

Dear brothers, peace be upon you all.

Islam is peace, because the Quran teaches peace. At the same time Islam is the most misunderstood religion, as well as the Quran is the most misunderstood Holy Book.

I am sorry to note, that some grave mistakes taken place in this article, titled: 'Islam's cult of Allah and Muhammad's terror'. And even the title also a product of misunderstanding about Islam. Dear writer, I am not accusing you, but I like to clear things for you and readers.

You wrote: "Does the Quran promote violence or peace? The short answer - the Quran appears to promote both, but really promotes violence."

The Quran does not promote violence at all. In the above said article the writer presents things overturned in some areas, distorted in some areas and misplaced in some areas.

E.g. for overturned:

You wrote: "When Muhammad was at Mecca:
Deal kindly with those unbelievers who do not torment the Muslims.
60:8 Allah forbiddeth you not those who warred not against you on account of religion and drove you not out from your homes, that ye should show them kindness and deal justly with them. Lo! Allah loveth the just dealers. [91, Medina ]

After Muhammad went to Medina:
Fight the unbelievers vigorously without any exception.
25:52 So obey not the disbelievers, but strive against them herewith with a great endeavour. [42,Mecca]" 

The quoted Quranic verse under the title of 'When Muhammad was at Mecca' is really to be placed under the title of  ' After Muhammad went to Medina', because it was revealed in Madinah. And the Quranic verse under the title of  ' After Muhammad went to Medina', is really to be placed under the title of  ' After Muhammad went to Medina', because it was revealed in Makkah. I request the author to edit the entry and to correct it.

But, please note one thing, when you correct it, all the theories presented by you will collapse, because, Muhammad was advised by Allah to strive against unbelievers in Makkah, (Quran 25:52) and to show unbelievers kindness and deal justly with them in Madinah. (Quran 60:8) Yes, dear writer you have proved that Muhammad was advised to be kind to unbelievers in Madinah too. That is Islam, so Islam is peace.

And the meaning of Jihad also made clear in the verse 25:52. You and all are sure that Muhammad did not go to war while he is in Makkah, although he had got an order to perform Jihad against unbelievers in Makkah. (Quran 25:52). At the same time Muhammad did not disobey Allah in performing Jihad in Makkah. He performed Jihad in Makkah, Jihad with the Quran, which described in the Quran the great Jihad.  So we can understand that Jihad is not identical to war, despite the fact that war is a SMALL element of Jihad, the after-everything-else branch of Jihad, the inevitable evil part of Jihad.  

            E.g. for distorted:
You wrote: " When Muhammad was at Mecca:
Do not insult the infidels lest they insult Allah.
6:108 Revile not those unto whom they pray beside Allah lest they wrongfully revile Allah through ignorance. Thus unto every nation have We made their deed seem fair. Then unto their Lord is their return, and He will tell them what they used to do.[55, Mecca ]

After Muhammad went to Medina:
Punish the unbelievers with garments of fire, hooked iron rods, boiling water; melt their skin and bellies.
22:19 These twain (the believers and the disbelievers) are two opponents who contend concerning their Lord. But as for those who disbelieve, garments of fire will be cut out for them; boiling fluid will be poured down on their heads [103, Medina ]
22:20 Whereby that which is in their bellies, and their skins too, will be melted; [103, Medina ]
22:21 And for them are hooked rods of iron. [103, Medina ]
22:22 Whenever, in their anguish, they would go forth from thence they are driven back therein and (it is said unto them): Taste the doom of burning. [103, Medina ]"
While reading the subtitle under the title of 'When Muhammad was at Mecca' i.e. "Punish the unbelievers with garments of fire, hooked iron rods, boiling water; melt their skin and bellies" one may think this instructs the Muslims to 'punish' the unbelievers in the said manner. Really it is a narration about the punishments would be in the hell, and these types of narrations are frequent in the Quran regardless of whether the verse was revealed in Makkah or Madinah. So you have to correct the subtitle into "(The hell) Punish(ments for) the unbelievers, with garments of fire, hooked iron rods, boiling water; melt their skin and bellies"
Please note: when you correct this subtitle, the quoted verses cannot be used for the purpose you have used it here.
E.g. for misplaced:
Many verses quoted under the title of  ' After Muhammad went to Medina', such as 2:191, 9:123, 9:5, 9:29, 9:73, 66:9, 47:4, 8:65, 3:28, 8:12 and 8:20, all are related to war situations, many of them are instructing the Muslim soldiers what they have to do in a battle field. These are not to be followed in a normal condition, if it is said correctly these verses SHOULD NOT BE followed in normal state of affairs.
To understand this, please read the 8th and 9th chapter of the Quran along with the interpretations given by the great Islamic scholar Sayed Abul A'la maudoodi. : tafheem.net 
            Another e.g. for misplaced:
"When Muhammad was at Mecca:
One is free to practice whatever religion one belongs to.
109:6 Unto you your religion, and unto me my religion. [18, Mecca]
After Muhammad went to Medina:
Any religion other than Islam is not acceptable.
3:85 And whoso seeketh as religion other than the Surrender (to Allah) it will not be accepted from him, and he will be a loser in the Hereafter. [89, Medina ]"
 
The verse 3:85, quoted under the title of  ' After Muhammad went to Medina' is not related to warfare or anything like that, in contrast, it is related to the hereafter. So you have no use of it in this discussion.

And one more verse quoted by you in the preface is also an example for misplacement. i.e. 2:256. You wrote:  "…….. Muhammad and his followers were in a relatively weak position while in Mecca. Thus, the Meccan verses of the Quran show humility and are relatively peaceful (e.g., 2:256) "there is no compulsion in religion")."

Dear writer, this verse was not revealed in Makkah, but in Madinah. And Moudoodi interpreted this as follows: "285. Din (religion) here signifies the belief about God embodied in the above 'Verse of the Throne' (2:255) and the entire system of life which rests upon it. The verse means that the system of Islam, embracing belief, morals and practical conduct cannot be imposed by compulsion. These are not things to which people can be yoked forcibly."  So, this is not supporting your argument that Muhammad was peaceful while in Makkah alone while he was weak, and he became violent in Madinah.

But really the Muslims are forbidden by Allah to force anyone to accept Islam in Makkah as well as in Madinah i.e. in all circumstances.

You wrote about the principle of abrogation of Quranic verses: "The principle of abrogation -- al-naskh wa al-mansukh (the abrogating and the abrogated) -- directs that verses revealed later in Muhammad's career "abrogate" -- i.e., cancel and replace -- earlier ones whose instructions they may contradict. Thus, passages revealed later in Muhammad's career, in Medina, overrule passages revealed earlier, in Mecca."

The theory of abrogation is not the same. What told by you is a partial truth. One more point is to be added, it should be studied the reveling context of the Quranic verses, especially the verses associated to social aspects, and to be compared it with the contemporary situations. While one lives in Makkah-like situation he has to follow the Makkan instructions and while in Madinah-like situation the Madani instructions. And while one lives in a peaceful circumstance he has to follow the instruction about peaceful circumstances and in warfare the instructions about warfare. 

This is an old saying: An honest man alters his ideas to fit the truth, despite the fact that a dishonest man alters the truth to fit his ideas. 

K K Alikoya






Wednesday, September 8, 2010

മക്കയിലെ ജനങ്ങളുടെ സംസ്കാരം

മക്കയിലെ ജനങ്ങളുടെ സംസ്കാരം 
കെ.കെ. ആലിക്കോയ
 
 
മുഹമ്മദ് നബിയെ തിരസ്‌കരിച്ച മക്കയിലെ ജനങ്ങളുടെ സംസ്കാരം വളരെ ഉന്നതമായിരുന്നുവെന്നാണല്ലോ യുക്തിവാദി ഇ.എ. ജബ്ബാറിന്‍റെ കാഴ്ചപ്പാട്.
എന്നാല്‍, മക്കയില്‍ ജനിക്കുകയും വളരുകയും ചെയ്ത ജഅ്‌ഫര്‍ ബിന്‍ അബൂ ത്വാലിബ് അവരുടെ സാംസ്കരിക ഔന്നത്യം എത്ര മാത്രം ഉണ്ടായിരുന്നുവെന്ന് വിശദീകരിക്കുന്നത് ചരിത്രത്തില്‍ കാണാം. മുസ്‌ലിംകള്‍ക്ക് നേരെ മക്കയിലെ അവിശ്വാസികള്‍ അസഹ്യമായ അക്രമം അഴിച്ചു വിട്ടപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അവര്‍ അബ്സീനിയായിലേക്ക് പലായനം ചെയ്തിരുന്നു.
എന്നാല്‍ വിശ്വാസികളെ അവിടെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രണ്ടു ഖുറൈശി പ്രമുഖരായ അബൂസുഫ്‌യാനും അംറ്‌ ബിന്‍ ആസും അബ്സീനിയന്‍ രാജാവിനെ സന്ദര്‍ശിക്കുകയുണ്ടായി. രാജാവ് നേഗസ് (നജ്ജാശി) മുസ്‌ലിംകളെ വിളിച്ചു വരുത്തി.   അവരോട് ചോദിച്ചു: 'നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും എന്‍റെ മതമോ (ക്രിസ്തു മതം) മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഈ പുതിയ മതം ഏതാണ്‌?'
ഇതിന്ന് മറുപടിയായി അബൂ താലിബിന്‍റെ മകന്‍ ജ അ്‌ഫര്‍ നടത്തിയ പ്രസംഗം ഇസ്‌ലാമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരദ്ധ്യായമാണ്‌.

ജ അ്‌ഫര്‍: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്‍മാര്‍ഗ്ഗിക പ്രവൃത്തികള്‍ നടത്തുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും ശക്തന്‍  അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൈവ ദൂതനെ അയച്ചു തന്നു. അദ്ദേഹത്തിന്‍റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്ക് പരിചയമുണ്ട്.
അദ്ദേഹം ഞങ്ങളെ ഏക ദൈവത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ കൂടാതെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ശിലാവിഗ്രഹങ്ങളെ പരിത്യജിക്കുവാനും ഞങ്ങളോടാവശ്യപ്പെട്ടു. സത്യം പറയുക, വാക്കുപാലിക്കുക, കുടുംബ ബന്ധം നിലനിര്‍ത്തുക, അയല്‍വാസിക്ക് നന്‍മ ചെയ്യുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങളും മ്ലേച്ചവൃത്തികളും ത്യജിക്കുക, പതിവ്രതകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് നിറുത്തുക - ഇതെല്ലാമാണ്‌ അദ്ദേഹം ഞങ്ങളെ ഉല്‍ബോധിപ്പിച്ചത്.
ആരാധന അല്ലാഹുവിന്‌ മാത്രം ചെയ്യുവാനും അവന്‌ തുല്യരെ ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു. നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സകാത്ത് കൊടുക്കാനും ഉപദേശിച്ചു. -അദ്ദേഹം ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു.- അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തെ അനുഗമിച്ചു. അല്ലാഹുവില്‍ നിന്ന് അദേഹം കൊണ്ട് വന്നത് അംഗീകരിച്ചു. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്ക് ചേര്‍ക്കാതെ അവനെ മാത്രം  ആരാധിച്ചു. അവന്‍ നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചു. അവന്‍ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. ഞങ്ങള്‍ പരിത്യജിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രേരിപ്പിച്ചു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു…… "

ജ അ്‌ഫര്‍ പറഞ്ഞതൊന്നും ഖുറൈശി പ്രമുഖര്‍ക്ക് നിഷേധിക്കാന്‍ സാധിച്ചില്ല. മുസ്‌ലിം അഭയാര്‍ത്ഥികളെ അബ്സീനിയയില്‍ നിന്ന് പുറത്താക്കാണമെന്ന അവരുടെ അപേക്ഷ രാജാവ് നിരസിക്കുകയും  അവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.
എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇങ്ങ് കേരളത്തിലിരുന്ന് ഇ.എ. ജബ്ബാര്‍ അതൊക്കെ നിഷേധിക്കുന്നു. ഇതാണ്‌ യുക്തിവാദം.