Tuesday, September 7, 2010

പ്രവാചക വിമര്‍ശകന്‍മാര്‍: അന്നും ഇന്നും


പ്രവാചക വിമര്‍ശകന്‍മാര്‍: അന്നും ഇന്നും 
കെ.കെ. ആലിക്കോയ


(യുക്തിവാദി ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ 'സംവാദംബ്ളോഗില്‍ "'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു'എന്ന തലക്കെട്ടില്‍  ഇസ്‌ലാമിനെ വിമര്‍ശിച്ചു കൊണ്ടെഴുതിയ ചില കുറിപ്പുകള്‍ക്കയച്ച  മറുപടി.)

ജബ്ബാര്‍ എഴുതി: 
"മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും. 
പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന കാഫിറൂന്‍ എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ. എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്."

ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങള്‍: 

1. 
ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 
2. 
ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3. 
ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4. 
നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5. 
സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍,  നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. 
സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍  സഹിച്ചൂം  മക്കയിലെ വിശ്വാസികള്‍  ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7. 
സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8. 
ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയുംഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?


ജബ്ബാര്‍ എഴുതി: 
" പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന കാഫിറൂന്‍ എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ."

മറുപടിഅബ്ദുല്ലയും ഭാസ്‌കരനും നല്ല സുഹൃത്തുക്കളാണ്‌. ഒരിക്കല്‍ അവര്‍ തമ്മില്‍ തെറ്റി. പരസ്പരം പലതും വിളിച്ചു പറഞ്ഞു. ഭാസ്‌കരന്‍ തോല്‍ക്കുമെന്നായപ്പോള്‍ അവന്‍ ഒരു തന്ത്രം പ്രയോഗിച്ചു. 'എടോ അബ്ദുല്ലാഞാന്‍ ഇപ്പോള്‍ പറഞ്ഞതും അതിലപ്പുറവും പറയുംപക്ഷെ നീ കരുതി സംസാരിച്ചോ. കാരണം എനിക്ക് കാഫറായിപ്പോകുന പേടിയില്ല.'
സൂറഃ അല്‍ കാഫിറൂന്‍ അവതരിക്കാന്‍ ഇടയായ സാഹചര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ എനിക്കിതാണ്‌ ഓര്‍മ്മ വന്നത്. 
അതായത് കാഫിറായിപ്പോകുമെന്ന് പേടിക്കേണ്ടതില്ലാത്തവര്‍ക്ക് മാത്രം സ്വീകരിക്കാന്‍  കഴിയുന്ന ഒരു നിര്‍ദ്ദേശമായിരുന്നു അവര്‍ മുമ്പോട്ട് വച്ചത്.
നബി അതംഗീകരിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വേറെ ഒരു പോയിന്‍റും ആവശ്യമുണ്ടാകുമായിരുന്നില്ല.

ജബ്ബാര്‍ എഴുതി:
 "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന കാഫിറൂന്‍ എന്ന അധ്യായം..." 
മറുപടി: ഇപ്പോള്‍ ഖുര്‍ആനില്‍ കാഫിറൂന്‍ എന്ന് പേരുള്ള ഒരദ്ധ്യായം ഉണ്ട്. 109-ആമത്തെ അദ്ധ്യായം. 
ചോദ്യം: 
1. 
കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2. 
റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3. 
ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4. 
ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5. 
മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?

'ഇസ്‌ലാം എങ്ങനെ പ്രചരിച്ചുഎന്ന കുറിപ്പ് വായിച്ചു. പതിവ്പോലെ ഇതിലും ഇസ്‌ലാം വിരുദ്ധത നുരഞ്ഞ് പൊങ്ങുന്നത് കാണാം. ഓരോ പരാമര്‍ശങ്ങളായെടുത്ത് പരിശോധിക്കാം:
1. '
മക്കക്കാര്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ എതിര്‍ത്തെങ്കിലും കായികമായല്ലആശയപരമായാണ്‌ എതിര്‍ത്തത്.' 
മറുപടി: മുഹമ്മദ് നബി മുമ്പോട്ട് വച്ച ആശയങ്ങളെ ആശയപരമായി നേരിടാന്‍ അവര്‍ തീര്‍ത്തും അശക്തരായിരുന്നു. അവര്‍ വല്ലാതെയൊന്നും അതിന്ന് മുതിര്‍ന്നിട്ടുമില്ല. കാരണം മുഹമ്മദ് നബി മുമ്പോട്ട് വച്ച ഏക ദൈവ വിശ്വാസം അവര്‍ അംഗീകരിച്ചില്ലെങ്കിലും അതവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. 
തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ തങ്ങളുടെ ലക്‌ഷ്യമല്ലസാക്ഷാല്‍ ലക്‌ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണ്‌ആ സക്ഷാല്‍ ലക്‌ഷ്യം അല്ലാഹുവാണ്‌ 
എന്ന് പറയുമ്പോള്‍ തന്നെ അവര്‍ ആശയപരമായി മുഹമ്മദ് നബിക്ക് മുമ്പില്‍ ദുര്‍ബലരാവുകയാണ്‌ ചെയ്യുന്നത്. അവരുടെ വാക്ക് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 1. 'ഇവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത്. (39/3)
2. "
ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാകുന്നു." (10/18)
ഹജ്ജ് വേളയില്‍ അവര്‍ ചൊല്ലിയിരുന്ന മന്ത്രത്തില്‍ നിന്ന്: 'ആ ദൈവങ്ങളുടെ ഉടമസ്ഥതയിലുള്ളതിന്‍റെയും സാക്ഷാല്‍ ഉടമസ്ഥന്‍ നീയാണെന്നാണ്‌അവര്‍ അല്ലാഹുവിനോട് പറഞ്ഞിരുന്നത്. നീയാണ്‌ (അല്ലാഹു) ഞങ്ങളുടെ ലക്‌ഷ്യമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുനവര്‍ക്ക് ആശയപരമായി ഇസ്‌ലാമിന്‍റെ ഏക ദൈവ സങ്കല്‍പ്പത്തെ നേരിടാന്‍ കഴിഞ്ഞിരുന്നുവെന്ന് വാദിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം. ഇസ്‌ലാം വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കുമായിരിക്കും.
(
ആത്മീയമായി താഴ്ന്ന നിലവാരത്തിലുള്ളര്‍ക്കാണ്‌ വിഗ്രഹ സങ്കല്‍പ്പമെന്നും ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ വിഗ്രഹാരാധന നടത്താറില്ലെന്നുമുള്ള ഹൈന്ദവ കാഴ്ചപ്പാട് ഇതോട് ചേര്‍ത്ത് വായിക്കുക.)
തങ്ങളുടെ വിഗ്രഹാരാധനയില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ക്കുണ്ടായിരുന്ന ന്യായം ഇത് പാരമ്പര്യമായി കിട്ടിയതാണ്‌ എന്ന വാദമായിരുന്നു. ഇസ്‌ലാമിനെ ആശയപരമായി നേരിടാന്‍ ഇത് മതിയോ?പിന്നെ ശാരീരികമായ എതിര്‍പ്പ്. പ്രവാചകന്ന് പ്രബലരായ രണ്ട് പിന്തുണക്കാരുണ്ടായിരുന്നുഒന്ന്: പിതൃവ്യന്‍ അബൂ താലിബ്. രണ്ട്: ഭാര്യ ഖദീജ. ഇത് നബിക്ക് താങ്ങും തണലുമായിരുന്നു. എന്നിട്ടും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. അദ്ദേഹം നടക്കുന വഴിയില്‍ മുള്ള്‌ വിതറാറുണ്ടായിരുന്നുവീട്ടിലേക്ക് മാലിന്യം എറിയാറുണ്ടായിരുന്നു. കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാല ഇട്ടിട്ടുണ്ട്. മൂന്ന് വര്‍ഷക്കാലം മക്കയില്‍ നിന്ന് ബഹിഷ്കരിക്കപെട്ടിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ മാത്രമല്ലവിശ്വാസികളെ സഹായികാന്‍ തയ്യാറായ അവിശ്വാസികളും ഉള്‍പ്പെട്ടിരുന്നു. ഇതെല്ലം സംഭവിച്ചത് മേല്‍ പറഞ്ഞ രണ്ട് പേരും ജീവിച്ചിരിക്കെ ആയിരുന്നു. ഇവരുടെ മരണ ശേഷം ശത്രുക്കള്‍ നബിക്കെതിരെ ഗൂഢാലോചന നടത്തി. നബിയെ പിടികൂടി തടവുകാരനാക്കുക അല്ലെങ്കില്‍ നാട് കടത്തുക അല്ലെങ്കില്‍ കൊന്ന് കളയുക ഇതായിരുന്നു ആലോചനയില്‍ തെളിഞ്ഞത്. അവസാനം കൊന്ന് കളയാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. (ഖുര്‍ആന്‍ 8/30 കാണുക) ഈ ഘട്ടത്തിലാണ്‌ നബി മദീനയിലേക്ക് പലായനം ചെയ്തത്. 
പ്രവാചകന്‍റെ അനുയായികളില്‍ പലരും കഠിനമായ പലതരം പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. കഴുത്തില്‍ കയറ്‌ കെട്ടി മണലിലൂടെ വലിച്ചിഴക്കുകനെഞ്ചില്‍ പാറക്കല്ല്‌ കയറ്റിവയ്കുകചാട്ടവാറടിക്കുകചുട്ടു പഴുപ്പിച്ച ഇരുമ്പ് ദേഹത്ത് വച്ച് പൊള്ളിക്കുകവെയിലില്‍ മണിക്കൂറുകളോളം കിടത്തുകശൈത്യ കാലത്ത് രാത്രിയില്‍ തുറന്ന സ്ഥലത്ത് കെട്ടിയിടുകദിവസങ്ങളോളം പട്ടിണിക്കിടുക ഇങ്ങനെ പലതും അവര്‍ അനുഭവിച്ചിട്ടുണ്ട്. കണ്ണീരും രക്തവും അവരൊരു പാട് ഒഴുക്കിയിട്ടുണ്ട്. ഒന്നാമതായി സുമയ്യയും രണ്ടാമതായി അവരുടെ ഭര്‍ത്താവ് യാസിറും രക്തസാക്ഷികളായിട്ടുമുണ്ട്. അനുയായികളേല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ അവരെ സ്നേഹിക്കുന്ന ഒരു നേതാവിന്ന് സ്വന്തം ദേഹത്തേല്‍ക്കുന മര്‍ദ്ദനങ്ങളേക്കാള്‍ അസഹ്യമായിരിക്കും. 
ഇസ്‌ലാമിന്‍റെ ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ എതിരാളികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ്‌ അവര്‍ പ്രവാചകനെയും മുസ്‌ലിംകളെയും ശാരീരികമായി നേരിട്ടത്. അങ്ങനെ അത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തില്‍ കലാശിച്ചു. അവിടെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന ഘട്ടത്തില്‍ ശത്രുക്കളെത്തിയപ്പോള്‍ അവരോട് പ്രവാചകന്ന് യുദ്ധം ചെയ്യേണ്ടി വന്നു. ഇതാണ്‌ വസ്തുത.

പിന്നെ മക്കക്കാരുടെ സംസ്കാരം അത് ഇപ്പോഴിവിടെ ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും ഒരു കാര്യം സൂചിപ്പിക്കണമെന്നുണ്ട്. മക്കാക്കാര്‍ മുഹമ്മദ് നബിയെ തിരസ്‌കരിച്ചത് കൊണ്ട് മാത്രമാണ്‌ അവരുടെ സംസ്കാരം ഉന്നതമാണെന്ന് ജബ്ബാര്‍ വാദിക്കുന്നത്. നേരെ മറിച്ച് മദീനക്കാര്‍ നബിയെ സ്വീകരിച്ചവരാണല്ലോ. അവരെക്കുറിച്ചുള്ള ഇദ്ദേഹത്തിന്‍റെ വീക്ഷണം കാണുക: "അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്."
ഫോര്‍മുല വ്യക്തമായില്ലേ? 
മുഹമ്മദിനെ തിരസ്കരിച്ചവര്‍ വളരെ ഉന്നത സംസ്കാരമുള്ളവര്‍. 
മുഹമ്മദിനെ സ്വീകരിച്ചവരോ അപരിഷ്കൃതര്‍. 
ഇനി അറേബ്യയിലോ സമീപപ്രദേശങ്ങളിലോ ഉള്ള മറ്റ് ജനങ്ങളെ വിലയിരുത്തേണ്ടി വരുമ്പോള്‍ ഈ ഫോര്‍മുല ഓര്‍മ്മിച്ചാല്‍ മതിയാകും. ഇതാണത്രെ യുക്തിവാദം.

To read the Quran: thafheem.net

2 comments:

CKLatheef said...

ചിന്താര്‍ഹമായ ലേഖനങ്ങള്‍.. യുക്തിവാദികളുടെ വാദം വളരെ ദുര്‍ബലം; ഖുര്‍ആന്‍ സൂചിപ്പിച്ച എട്ടുകാലി വലകള്‍ പോലെ. എന്നാല്‍ ഉപരിപ്ലവ ചിന്തകള്‍ കാരണവും ഇസ്‌ലാമിനെ സാകല്യത്തിലെടുക്കാതെ വിമര്‍ശിക്കുന്ന ഭാഗം മാത്രം മുറിച്ചെടുത്ത് വികലമാക്കി പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിലൂടെയും ഇസ്‌ലാമിനെക്കുറിച്ചറിയാത്ത് ധാരാളം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ വായനയെ ഗൗരവത്തിലെടുക്കുകയും മുന്‍ധാരണയുടെ മറയില്ലാത്തെ ഇസ്‌ലാമിനെ സമീപിക്കുകയും ചെയ്യുന്നവരെ വഞ്ചിക്കാന്‍ ആ കുതന്ത്രങ്ങള്‍ക്കാവുന്നില്ല. മുസ്‌ലിം നാമത്തില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചവതരിപ്പിക്കുമ്പോള്‍ അത് നിഷ്പക്ഷമാണ് എന്ന ധാരണയും സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് ഇത്തരം ലേഖനങ്ങള്‍ പരമാവധി പ്രചാരണം നല്‍കണം. അറിയപ്പെട്ട യുക്തിവാദികള്‍ക്ക് വേണ്ടിയല്ല; തെറ്റിദ്ധരിക്കാനിടയുള്ളവര്‍ക്ക് വേണ്ടി അവരുടെ വിതണ്ഡവാദങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യേണ്ടതുണ്ട്. വളരെ നിലവാരം പുലര്‍ത്തുന്ന താങ്കളുടെ ലേഖനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്നു. എന്റെ ബ്ലോഗ് പട്ടികയില്‍ ഈ ബ്ലോഗ് ചേര്‍ത്തിട്ടുണ്ട്
തുടരുക. ഭാവുകങ്ങള്‍.

CKLatheef said...

വേഡ് വെരിഫികേഷന്‍ എടുത്ത് കളയുന്നത് സൗകര്യമായിരിക്കും.