Monday, July 5, 2010

സമുദായത്തിന്റെ കൈവെട്ടാന്‍ ഓങ്ങുന്നവര്‍

സമുദായത്തിന്റെ കൈവെട്ടാന്‍ ഓങ്ങുന്നവര്‍: http://www.shradheyan.com/2010/07/blog-post.html
പ്രവാചക സ്നേഹമാണത്രേ! ആരാണ് പ്രവാചകനെന്നു അറിയുമോ ഇക്കൂട്ടര്‍ക്ക്? മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവര്‍ക്ക് മാപ്പ് കൊടുത്തയാള്‍, താന്‍ ചരിക്കുന്ന വഴിയില്‍ ദിവസവും ചപ്പുചവറുകള്‍ വിതറി വഴി തടസ്സമുണ്ടാക്കിയ അമുസ്ലിം പെണ്‍കുട്ടിക്ക് ഒരുനാള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ അവളുടെ വീട്ടില്‍ ചെന്ന് അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ച മഹാന്‍, ഊരിയ വാളുമായി പാഞ്ഞടുത്തവന് നേരെ പുഞ്ചിരിച്ച ധീരന്‍.... സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ കടലായിരുന്നു പ്രവാചകന്‍. മാപ്പ് കൊടുക്കുക എന്നത് മതത്തിന്റെ ഭാഗമായി പഠിപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു തിരുനബി. ഈ പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഒരു മനുഷ്യന്റെ കൈപ്പത്തി വെട്ടിയെടുക്കണമെന്നു ആരാണിവരെ പഠിപ്പിച്ചത്? അയാള്‍ ചെയ്ത പ്രവാചക നിന്ദ എത്രത്തോളമാവട്ടെ, അതിനു ശിക്ഷ വിധിക്കാന്‍ ഇവര്‍ക്കെന്താണ് അധികാരം? ബാലാല്സംഘത്തിനു വധശിക്ഷയും പ്രവാചകനിന്ദക്ക് കൈവെട്ടും നടപ്പിലാക്കാന്‍ ആരാണിവരെ ചുമതലപ്പെടുത്തിയത്? ഇങ്ങനെ 'സംരക്ഷിച്ച്' നിലനിര്‍ത്താന്‍ തങ്ങളുള്ളത് കൊണ്ടാണ് മുസ്ലിം സമുദായം നിലനിന്നു പോവുന്നത് എന്ന ഗൗളീ ചിന്തയാണ് ഇവരെ നയിക്കുന്നതെങ്കില്‍ അവരോടു സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.

പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്തു ഏതെങ്കിലും അവിവേകി കാണിച്ച തോന്നിവാസമായിരുന്നെങ്കില്‍ മനസ്സിലാക്കാം. ഒരു സംഘര്‍ഷ പ്രദേശത്തു രൂപപ്പെടുന്ന പ്രത്യേക സാഹചര്യത്തെയും ന്യായീകരിക്കാം. എന്നാല്‍ ഗൂഡാലോചനയിലൂടെ പാത്തും പതുങ്ങിയും മാപ്പ് പറഞ്ഞു കോടതി വിധി കാത്തു കഴിയുന്നയാളെ ആക്രമിച്ചാല്‍ അത് പ്രവാചക-സമുദായ സ്നേഹമാവുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇത് പ്രവാചക സ്നേഹമല്ല, യഥാര്‍ത്ഥ പ്രവാചകനിന്ദയാണ്. ആ മനുഷ്യന്റെ കുടില മനസ്സില്‍ രൂപപ്പെട്ടതിനേക്കാള്‍ കഠിനമായ പ്രവാചകനിന്ദ. ചുറ്റിലും ഭീകരരെന്നും തീവ്രവാദികളെന്നും വിളിപ്പേരിട്ടു വട്ടംകൂടുന്ന തല്‍പ്പരകക്ഷികള്‍ക്ക് വളമിടുന്ന ജോലിയല്ലാതെ മറ്റൊന്നുമല്ലിത്.

കൈവെട്ടിയും തലയറുത്തും ഇസ്ലാമിനെ വളര്‍ത്താമെന്നാണോ ഇവര്‍ ധരിക്കുന്നത്? ഇന്നലെ മുറിച്ചെടുത്ത കൈപ്പത്തിയോടൊപ്പം അറ്റുപോയ ഇസ്‌ലാമിന്റെ കണ്ണികളെ കുറിച്ച് ഇവര്‍ ഓര്‍ത്തിട്ടുണ്ടോ? സമാധാനമാണ് ഇസ്ലാമെന്നു കരുതിപ്പോന്ന എത്ര ഹൃദയങ്ങളില്‍ ഇന്നലെ ഭീതിയുടെ കരിനിഴല്‍ വീണിട്ടുണ്ടാവുമെന്നു ആലോചിച്ചിട്ടുണ്ടോ ഈ ഒളിപ്പോരുകാര്‍? ദയവു ചെയ്തു നിങ്ങള്‍ ഇസ്ലാമിന് വേണ്ടിയാണ്, പ്രവാചകനിന്ദക്കെതിരാണ് ഈ പ്രവൃത്തിയെന്നു മാത്രം വീമ്പിളക്കരുത്. ഇവിടുത്തെ ഒരൊറ്റ മുസ്ലിമിനും നിങ്ങളുടെ ഔദാര്യം വേണ്ടേ വേണ്ട. നിങ്ങള്‍ കുറച്ചു ക്വട്ടേഷന്‍ സംഘത്തിന്റെ ബലത്തില്‍ ഇവിടെ ഇസ്ലാം വളരുകയും വേണ്ട.

പൊതുസമൂഹം ഇന്നലെ കാതോര്‍ത്ത കുറെ വസ്തുതകളുണ്ട്. അത് ഇസ്ലാമിക പൊതു സമൂഹത്തിന്റെ പ്രതികരണമായിരുന്നു. ആത്മാര്‍ത്ഥമായ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായത് വലിയൊരു തെളിവാണ്. ഒരു ചെറു സംഘത്തിനു ഹൈജാക്ക് ചെയ്യാന്‍ മാത്രം ചെറുതല്ല ഇസ്ലാം. ഒരു വെട്ടുകത്തിയുടെ പിന്‍ബലത്തില്‍ അനശ്വരനാകുന്നയാളല്ല പ്രവാചകന്‍. ഒളിപ്പോരിന്റെ

No comments: