Showing posts with label കയ്യേറ്റം ടി.കെ. ഹാരിസ് മാനന്തവാടി. Show all posts
Showing posts with label കയ്യേറ്റം ടി.കെ. ഹാരിസ് മാനന്തവാടി. Show all posts

Monday, June 14, 2010

കയ്യേറ്റം/ ടി.കെ. ഹാരിസ് മാനന്തവാടി

കയ്യേറ്റം

വീരന്‍റെ സ്വത്തും
ജാനൂന്‍റെ മണ്ണും
നീലകണ്ഠന്‍റെ വേദിയും
ളോഹയുടെ വിശുദ്ധിയും
ജനകീയ മുന്നേറ്റവും.....

കയ്യേറ്റമെന്നാല്‍
കൈ കൊണ്ട്
കാലു കൊണ്ട്
വടി കൊണ്ട്
വാളു കൊണ്ട്
ഏതറ്റവും വരെയെന്ന്....

ഒതുക്കും..
എം.വി.ആറിനെ
കെ.ആര്‍. ഗൌരിയെ
എം.എന്‍.വിജയനെ
ഉമേഷ് ബാബുവിനെ
സി.ആര്‍. നീലകണ്ഠനെ
ടി.ആരിഫലിയെ...

വളര്‍ത്തും..
സവര്‍ണ്ണ താല്‍പര്യങ്ങളെ
എന്‍.എസ്.എസ്സിനെ
പി.സി.തോമസിനെ
ടൈഗര്‍ സുന്നിയെ
അടവു നയങ്ങളെ
ഹിന്ദുത്വ വോട്ടിനെ...

ഞങ്ങള്‍ മതേതരത്വ സംരക്ഷകര്‍
നാടിന്‍റെ കാവല്‍ക്കാര്‍

ടി.കെ. ഹാരിസ്
മാനന്തവാടി