Thursday, August 26, 2010

മുസ്‌ലിം തീവ്രവാദി: വ്യത്യാസം കണ്ട്പിടിക്കുക.

മുസ്‌ലിം തീവ്രവാദി: വ്യത്യാസം കണ്ട്പിടിക്കുക.  കെ.കെ.ആലിക്കോയ


ഇന്ത്യയില്‍ നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അമേരിക്കയില്‍ അറസ്റ്റിലായ ഒരു വാര്‍‌ത്തക്ക് വമ്പിച്ച പ്രചാരമാണ്‌ ലഭിച്ചത്. അത് പിന്നെ ഇല്ലാതിരിക്കുമോ? ഇസ്‌ലാമോ-ഫോബിയയുടെ ഈ കാലത്ത് ഇസ്‌ലാമിക ഭീകരന്‍ ലോക ശ്രദ്ധ പടിച്ചു പറ്റാതിരിക്കുന്നതെങ്ങനെ? മുസ്‌ലിം തീവ്രവാദ സം‌ഘടനയുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ അമേരിക്കയില്‍ വന്നതെന്ന് സി.എന്‍‌.എന്‍‌., ഐ.ബി.എന്‍‌. ചാനലുകള്‍ റിപ്പോര്‍‌ട്ട് ചെയ്തു. ബൊമ്പ് നിര്‍‌മ്മിക്കുന്നതിനെ സം‌ബന്ധിച്ചും ചരപ്പണിയെ  സം‌ബന്ധിച്ചുമുള്ള ലഘുലേഖകളാണ്‌ ഇയാളില്‍ നിന്ന് പിടികൂടിയത്. സ്പൈ ക്രാഫ്റ്റ്, ന്യൂ വോയ്സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ബേഗില്‍ നിന്ന് ഇടിക്കട്ടയും തോക്കും കിട്ടിയിട്ടുണ്ട്. ലക്ഷണമൊത്ത ഒരു ഇസ്‌ലാമിക ഭീകരന്‍ തന്നെ.

എന്നാലോ ഇയാളുടെ പേര്‌ വിജയകുമാര്‍ എന്നാണെന്നും ഇയാള്‍ ഒരു ഹിന്ദു തീവ്രവാദിയാണെന്നും പിന്നീട് വെളിപ്പെട്ടു. ഇസ്‌ലാമിക ഭീകരതയെ സം‌ബന്ധിച്ച് ക്ലാസെടുക്കാനാണ്‌ ഇയാള്‍ അമേരിക്കയില്‍ വന്നതെന്നും അത് കൊണ്ട് ഇയാള്‍ അമേരിക്കക്ക് ഒരു തരത്തിലും ഭീഷണി അല്ലെന്നും കോടതിക്ക് ബോധ്യം വരാന്‍ പിന്നെ ഏറെ താമസിച്ചില്ല. അമേരിക്കയില്‍ പോയപ്പോള്‍ തോക്ക് കൈവശം വച്ചത് ഇന്ത്യയിലെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഇയാള്‍ പറഞ്ഞപ്പോള്‍ കോടതി അതും സമ്മതിച്ചു കൊടുത്തു. ബൊംബ് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നതും ചാരപ്പണി പരിശീലിപ്പിക്കുന്നതുമായ ലഘുലേഖകള്‍ കൈവശം വച്ചതാകട്ടെ കേവലം അക്കാദമിക താല്‍‌പര്യത്തോടെ മാത്രമാണെന്നും ബഹുമാനപ്പെട്ട കോടത്തിക്ക് ബോധിച്ചിരിക്കുന്നു.

മുസ്‌ലിം തീവ്രവാദിയാണെന്ന് കരുതിയപ്പോള്‍ ജാമ്യ സം‌ഖ്യയായി അമ്പതിനായിരം ഡോളര്‍ ആയിരുന്നു ക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ടിയാന്‍ ഹിന്ദു തീവ്രവാദിയാണെന്ന് വെളിപ്പെട്ടതോടെ ജാമ്യ സം‌ഖ്യ പത്തിലൊന്നായി കുറച്ചു കൊടുത്തു. സമാധാന പരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന് കോടതിക്ക് ശരിക്കും ബോധ്യപ്പെട്ടിരിക്കുന്നുവത്രെ.

എനിക്കോര്‍‌മ്മ വരുന്നത് ഒരു ഫലിതമാണ്‌:
അമേരിക്കയിലെ ഒരു പാര്‍ക്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു കുട്ടി കൂട്ടം തെറ്റി അകന്നു പോയി. ഒരു തെരുവു പട്ടി ആ കുട്ടിയെ ആക്രമിക്കാന്‍ ചെന്നു. നല്ലവനായ ഒരാള്‍ ഓടിയെത്തി ശൌര്യം നിറഞ്ഞ പട്ടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; പക്ഷെ പട്ടി വിടുന്നില്ല. അവസാനമയാള്‍ക്ക് പട്ടിയെ തല്ലിക്കൊല്ലേണ്ടി വന്നു. അങ്ങനെയാണ്‌ ഒരു വിധം ആ കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇതിന്ന്‌ സാക്ഷിയായ പത്രപ്രവര്‍ത്തകന്‍ അയാളെ സമീപിച്ച് ഇത് നളെ പത്രത്തില്‍ വാര്‍ത്തയാക്കുമെന്നറിയിച്ചു. 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു ന്യൂയോര്‍ക്കുകാരന്‍ ശൂരനും ക്രൂരനുമായ ഒരു തെരുവു പട്ടിയുടെ ആക്രമണത്തില്‍ നിന്ന് നിഷ്കളങ്കനായ ഒരു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി' എന്നായിരിക്കും വാര്‍ത്ത എന്നും അറീയിച്ചു.
അയാള്‍ ചോദിച്ചു: ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു അമേരിക്കക്കാരന്‍ ......"
അയാള്‍: ഞാനൊരമേരിക്കക്കാരന്‍ തന്നെ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: നിങ്ങളുടെ നാടേതാണ്‌?
അയാള്‍: ഞാന്‍ ഫലസ്തീനിയാണ്‌.
പത്രക്കാരന്‍: എങ്കില്‍ ഞാന്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കും. ' കൊടുംഭീകരനായ ഒരു മുസ്‌ലിം തീവ്രവാദി നിരപരാധിയായ ഒരമേരിക്കന്‍ തെരുവുപട്ടിയെ നിഷ്കരുണം കൊന്നു കളഞ്ഞു.'
(http://joke-malayalam.blogspot.com/2010/06/blog-post_08.html)

ഈ ഫലിതവും മേല്‍‌പറഞ്ഞ സം‌ഭവവും തമ്മില്‍ എന്തെങ്കിലും വ്യത്യസമുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുക.

1 comment:

Unknown said...

മികച്ച നിരീക്ഷണം