Monday, July 5, 2010

ഇരകളോടും വേട്ടക്കാരോടുമുള്ള മനോഭാവങ്ങള്‍  കെ.കെ.ആലിക്കോയ

1. 'താങ്കള്‍ മാംസഭുക്കാണോ?' അയാള്‍ ചോദിച്ചു.
'അങ്ങനെയൊന്നുമില്ല' ഞാന്‍ പറഞ്ഞു.
'താങ്കളോ?' ഞാന്‍ ചോദിച്ചു.
'ഞങ്ങള്‍ വൈഷ്ണവ ജനത ശുദ്ധ സസ്യ ഭുക്കുകളാണ്‌.' തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
'നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറുകീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കിത്തിന്നതോ, തള്ളയേയും?' ഞാന്‍ പെട്ടെന്ന് ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലുകള്‍ കുലച്ചുകൊണ്ട് എന്‍റെ നേരെ മുരണ്ടു: 'ക്യാ?'
(കടമ്മനിട്ട)

2. ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
ചിതയിലേക്ക് പെറ്റിട്ടിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ
ഉയരും മുമ്പേ ചാരമായിട്ടുണ്ടാവില്ല
വിട, നിന്നെ പിറക്കാനയക്കാത്ത ലോകത്തില്‍
എനിക്കും ഇനി പിറക്കേണ്ട
ഇന്ത്യയിലെ അമ്മമാരേ,
നിങ്ങളിനി പ്രസവിക്കുകയും വേണ്ടാ.
(സച്ചിദാനന്ദന്‍)

3. ഞാന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കല്ല. എന്നാലും ഞാന്‍ അന്യ മതസ്ഥകളെ ബലാല്‍സംഗം ചെയ്യുകയോ അമ്മ വയറ്റില്‍ ഉറങ്ങിയ കണ്ണുതുറക്കാം കണ്‍മണിയെ ശൂലത്തില്‍ കുത്തി തീയിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല. അപ്പോള്‍ ചങ്ങാതീ യഥാര്‍ത്ഥ ദുശ്ശിലം എന്താണ്‌? (കുരീപ്പുഴ ശ്രീകുമാര്‍)

4. 'നിരന്തരമായ ആക്രമണങ്ങളും വര്‍ഗീയ ലഹളകളും നേരിടേണ്ടി വന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഭരണകൂടത്തിലും ഭരണനിയന്ത്രണത്തിലും നിഷ്പക്ഷവും മതനിരപേക്ഷവും എന്ന നിലക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം മുസ്ലിം വര്‍ഗീയതക്ക് എതിരാണെങ്കിലും ഒരു വിഭാഗം യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന നൈരാശ്യത്തില്‍ നിന്ന് മതമൌലികവാദികള്‍ മുതലെടുക്കുകയാണ്‌. (സി.പി.ഐ.എം. 17-ആം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഭാഗം 2/10)

5. 'ദലിതരും ന്യൂനപക്ഷങ്ങളും ഇരകളാക്കപ്പെടുന്ന ഒരു കാലത്ത് അവരുടെ സാമ്പത്തികവും സാംസ്കാരികവുമായ 'തനതുപ്രശ്നങ്ങള്‍' ഉയര്‍ത്തിക്കൊണ്ട്‌ വരേണ്ടത് ഇടതുപക്ഷം തന്നെയാണ്‌. സൂക്ഷ്മാര്‍ത്ഥത്തില്‍ ഈ ദൌത്യം ഇടതുപക്ഷം നിര്‍വഹിക്കുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ നൈരാശ്യത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന വിഭാഗീയ തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ അന്ത്യവിശ്രമം കൊള്ളേണ്ടിവരും.
(ഗുലാബ്ജാന്‍)

ഈ ഉദ്ധരണികളത്രയും ഇരകളുടെ മാനിഫെസ്റ്റോ എന്ന കൃതിയില്‍ നിന്നുള്ളതാണ്‌; ഒന്നും കെ.ഇ.എന്നിന്‍റെതല്ലെങ്കിലും! നേര്‍ക്ക് നേരെ ചിന്തിക്കുന്നവര്‍ക്ക് എപ്പോഴും കാണാന്‍ കഴിയുന്ന യാഥര്‍ത്ഥ്യമാണ്‌ മേല്‍ പറഞ്ഞവ ഉള്‍ക്കൊള്ളുന്നത്. ഇതിലെവിടെയും വംശീയതയോ വര്‍ഗീയതയോ ഇല്ല. മാത്രമല്ല; വര്‍ഗീയതയും വംശീയതയും തകര്‍ക്കപ്പെടണമെന്ന് ഉണ്ട് താനും. എനാല്‍ ഇതൊന്നും കാണാന്‍ കൂട്ടാക്കാതിരിക്കുകയാണ്‌ പി. സുരേന്ദ്രന്‍ ചെയ്യുന്നത്. (പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി
പി സുരേന്ദ്രന്റെ തുറന്ന കത്ത്) കെ.ഇ.എന്നിന്‍റെ 'ഇരകളുടെ മാനിഫെസ്റ്റോ' എന്ന കൃതി ഇപ്പോള്‍ 'ചിന്ത' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ കൃതിയെ ചിന്തയുടെ പുസ്തക വാര്‍ത്ത പരിചയപ്പെടുത്തുന്നതിങ്ങനെ: 'ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദുഹിന്ദുത്വവാദികളെയും വിറളിപിടിപ്പിച്ച സ്ഫോടനാത്മകമായ രഷ്ട്രീയ സാംസ്കാരിക ഇടപെടല്‍. നവകൊളോണിയല്‍-നവഫാസിസ്റ്റ് ഇന്ത്യനവസ്ഥയുടെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പരിപ്രേക്‌ഷ്യം.'
ഭൂരിപക്ഷ വര്‍ഗ്ഗിയ്തയെയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരെ നണയത്തില്‍ കാണാനല്ല സി.പി.ഐ.എം. ഈ വാക്കുകളില്‍ പഠിപ്പിക്കുന്നത്. അത് ഇപ്പോള്‍ പുതുതായി തുടങ്ങിയതാണ്‌. മുമ്പ് 1987-ല്‍ ഇതേ കാര്‍ഡ് കളിച്ചിരുന്നു. രണ്ടും തുല്യമായല്ല; ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ്‌ പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് പി. സുരേന്ദ്രന്ന് വളരെ ഇഷ്ടമാണെന്നറിയാം. അതാണല്ലോ തുറന്ന കത്തിന്‍റെ പ്രസക്തി.
കെ.ഇ.എന്നിനോട് പി. സുരേന്ദ്രന്നുള്ള പകയും പരസ്യമായ കാര്യമാണല്ലോ. കോഴിക്കോട്ട് എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ 9ന്‌ നടന്ന, ഒലീവ് സംഘടിപ്പിച്ച, ഒരു പുസ്തക ചര്‍ച്ചയില്‍ പി. സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്നതായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം.

ആ ചര്‍ച്ചയില്‍ പങ്കെടുക്കവേ സുരേന്രന്‍ ചോദിച്ചു: 'കെ.ഇ.എന്‍. ജമാഅത്തിനെ വിമര്‍ശിക്കുന്ന ഒരു വരിയെങ്കിലും എഴുതിയത് കാണിക്കാമോ' എന്ന്. സദസ്സില്‍, 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്നകൃതിയുടെ പ്രസാധകനായ ഡോ. എം.കെ. മുനീറുണ്ട്. സ്റ്റേജില്‍ പ്രസ്തുത പുസ്തകത്തിന്‍റെ എഡിറ്ററായ എം.എ. കാരപ്പഞ്ചേരിയുണ്ട്. ഇവരാരും കെ.ഇ.എന്നിനെ സംരക്ഷിക്കാന്‍ മുതിര്‍ന്നില്ല. ഏറെ ക്രൂരമായിപ്പോയി ഇത്. കാരണം മറ്റൊന്നുമല്ല.
ഏതൊരു പുസ്തകമാണോ ചര്‍ച്ചാവിധേയമായിട്ടുള്ളത് ആ പുസ്തകത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുന്ന ഒരു ലേഖനം കെ.ഇ.എന്നിന്‍റെതായി ഉണ്ട്. 'മതരാഷ്ട്രീയത്തിന്‍റെ ബലതന്ത്രം.' (രണ്ടാം ഭാഗത്തിലെ എട്ടാമത്തെ ലേഖനം.) ഒരുപക്‌ഷെ സുരേന്ദ്രന്‍ പുസ്തകം വായിക്കാതെയാകാം ചര്‍ച്ചക്ക് വന്നത്. എന്നാല്‍ എഡിറ്ററോ പ്രസാധകനോ ഇത് ചൂണ്ടിക്കാണിക്കുകയും ഈ നന്ദികേടില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കുകയും ചെയ്യേണ്ടിയിരുന്നു. അതൊന്നുമുണ്ടായില്ല.

ജമാഅത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് തെളിവില്ലെന്ന് സര്‍ക്കാര്‍

ജമാഅത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് തെളിവില്ലെന്ന് സര്‍ക്കാര്‍
Monday, July 5, 2010
http://www.madhyamam.com/node/76452
കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.

ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും.

1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സമുദായത്തിന്റെ കൈവെട്ടാന്‍ ഓങ്ങുന്നവര്‍

സമുദായത്തിന്റെ കൈവെട്ടാന്‍ ഓങ്ങുന്നവര്‍: http://www.shradheyan.com/2010/07/blog-post.html
പ്രവാചക സ്നേഹമാണത്രേ! ആരാണ് പ്രവാചകനെന്നു അറിയുമോ ഇക്കൂട്ടര്‍ക്ക്? മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവര്‍ക്ക് മാപ്പ് കൊടുത്തയാള്‍, താന്‍ ചരിക്കുന്ന വഴിയില്‍ ദിവസവും ചപ്പുചവറുകള്‍ വിതറി വഴി തടസ്സമുണ്ടാക്കിയ അമുസ്ലിം പെണ്‍കുട്ടിക്ക് ഒരുനാള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ അവളുടെ വീട്ടില്‍ ചെന്ന് അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ച മഹാന്‍, ഊരിയ വാളുമായി പാഞ്ഞടുത്തവന് നേരെ പുഞ്ചിരിച്ച ധീരന്‍.... സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ കടലായിരുന്നു പ്രവാചകന്‍. മാപ്പ് കൊടുക്കുക എന്നത് മതത്തിന്റെ ഭാഗമായി പഠിപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു തിരുനബി. ഈ പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഒരു മനുഷ്യന്റെ കൈപ്പത്തി വെട്ടിയെടുക്കണമെന്നു ആരാണിവരെ പഠിപ്പിച്ചത്? അയാള്‍ ചെയ്ത പ്രവാചക നിന്ദ എത്രത്തോളമാവട്ടെ, അതിനു ശിക്ഷ വിധിക്കാന്‍ ഇവര്‍ക്കെന്താണ് അധികാരം? ബാലാല്സംഘത്തിനു വധശിക്ഷയും പ്രവാചകനിന്ദക്ക് കൈവെട്ടും നടപ്പിലാക്കാന്‍ ആരാണിവരെ ചുമതലപ്പെടുത്തിയത്? ഇങ്ങനെ 'സംരക്ഷിച്ച്' നിലനിര്‍ത്താന്‍ തങ്ങളുള്ളത് കൊണ്ടാണ് മുസ്ലിം സമുദായം നിലനിന്നു പോവുന്നത് എന്ന ഗൗളീ ചിന്തയാണ് ഇവരെ നയിക്കുന്നതെങ്കില്‍ അവരോടു സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.

പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്തു ഏതെങ്കിലും അവിവേകി കാണിച്ച തോന്നിവാസമായിരുന്നെങ്കില്‍ മനസ്സിലാക്കാം. ഒരു സംഘര്‍ഷ പ്രദേശത്തു രൂപപ്പെടുന്ന പ്രത്യേക സാഹചര്യത്തെയും ന്യായീകരിക്കാം. എന്നാല്‍ ഗൂഡാലോചനയിലൂടെ പാത്തും പതുങ്ങിയും മാപ്പ് പറഞ്ഞു കോടതി വിധി കാത്തു കഴിയുന്നയാളെ ആക്രമിച്ചാല്‍ അത് പ്രവാചക-സമുദായ സ്നേഹമാവുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇത് പ്രവാചക സ്നേഹമല്ല, യഥാര്‍ത്ഥ പ്രവാചകനിന്ദയാണ്. ആ മനുഷ്യന്റെ കുടില മനസ്സില്‍ രൂപപ്പെട്ടതിനേക്കാള്‍ കഠിനമായ പ്രവാചകനിന്ദ. ചുറ്റിലും ഭീകരരെന്നും തീവ്രവാദികളെന്നും വിളിപ്പേരിട്ടു വട്ടംകൂടുന്ന തല്‍പ്പരകക്ഷികള്‍ക്ക് വളമിടുന്ന ജോലിയല്ലാതെ മറ്റൊന്നുമല്ലിത്.

കൈവെട്ടിയും തലയറുത്തും ഇസ്ലാമിനെ വളര്‍ത്താമെന്നാണോ ഇവര്‍ ധരിക്കുന്നത്? ഇന്നലെ മുറിച്ചെടുത്ത കൈപ്പത്തിയോടൊപ്പം അറ്റുപോയ ഇസ്‌ലാമിന്റെ കണ്ണികളെ കുറിച്ച് ഇവര്‍ ഓര്‍ത്തിട്ടുണ്ടോ? സമാധാനമാണ് ഇസ്ലാമെന്നു കരുതിപ്പോന്ന എത്ര ഹൃദയങ്ങളില്‍ ഇന്നലെ ഭീതിയുടെ കരിനിഴല്‍ വീണിട്ടുണ്ടാവുമെന്നു ആലോചിച്ചിട്ടുണ്ടോ ഈ ഒളിപ്പോരുകാര്‍? ദയവു ചെയ്തു നിങ്ങള്‍ ഇസ്ലാമിന് വേണ്ടിയാണ്, പ്രവാചകനിന്ദക്കെതിരാണ് ഈ പ്രവൃത്തിയെന്നു മാത്രം വീമ്പിളക്കരുത്. ഇവിടുത്തെ ഒരൊറ്റ മുസ്ലിമിനും നിങ്ങളുടെ ഔദാര്യം വേണ്ടേ വേണ്ട. നിങ്ങള്‍ കുറച്ചു ക്വട്ടേഷന്‍ സംഘത്തിന്റെ ബലത്തില്‍ ഇവിടെ ഇസ്ലാം വളരുകയും വേണ്ട.

പൊതുസമൂഹം ഇന്നലെ കാതോര്‍ത്ത കുറെ വസ്തുതകളുണ്ട്. അത് ഇസ്ലാമിക പൊതു സമൂഹത്തിന്റെ പ്രതികരണമായിരുന്നു. ആത്മാര്‍ത്ഥമായ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായത് വലിയൊരു തെളിവാണ്. ഒരു ചെറു സംഘത്തിനു ഹൈജാക്ക് ചെയ്യാന്‍ മാത്രം ചെറുതല്ല ഇസ്ലാം. ഒരു വെട്ടുകത്തിയുടെ പിന്‍ബലത്തില്‍ അനശ്വരനാകുന്നയാളല്ല പ്രവാചകന്‍. ഒളിപ്പോരിന്റെ

ജമാഅത്തെ ഇസ്‌ലാമി തീവ്ര വാദ സംഘടന? കെ.കെ. ആലിക്കോയ

ജമാഅത്തെ ഇസ്‌ലാമി തീവ്ര വാദ സംഘടന ആയതിനാല്‍ അതിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹരജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ട് ഒരു വര്‍ഷമായല്ലോ. ഇതിനിടയില്‍ കേന്ദ്ര, കേരള സര്‍ക്കറുകളോട് ജമാഅത്ത് തീവ്രവാദ സംഘടനയാണോ എന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് സര്‍ക്കാറും നിശ്ചയിക്കപ്പെട്ട സമയത്ത് അത് ചെയ്തില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കറുകള്‍ അലംഭാവം കാണിക്കുന്നെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അതിന്ന് ശേഷമാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ് സെക്രട്ടരിയോട് നേരിട്ട് ഹാജറാകാന്‍ കോടതി ആവശ്യപ്പെടുന്നത്.
ജമാഅത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് അതിന്‍റെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പഠിച്ചു വരികയാണെന്നാണ്‌ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇന്‍റലിജന്‍സ് എ.ഡി.ജി.പി. സിബി മാത്യൂവിനെയാണ്‌ ഈ ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ജമാഅത്തെ ഇസ്‌ലാമി ഇതിനകം തന്നെ ഈ കേസ് വിജയിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ്‌ തോന്നുന്നത്. കാരണം, അത് ശരിക്കും ഒരു തീവ്രവാദ സംഘടന ആയിരുന്നുവെങ്കില്‍ വളരെയേറെ തെളിവുകള്‍ ഗവണ്‍മെന്‍റ്‌ വശം ഉണ്ടാകുമായിരുന്നു; ഇതിനകം തന്നെ അത് കോടതിയെ ബോധിപ്പിച്ച് കഴിഞ്ഞിട്ടുമുണ്ടാകുമായിരുന്നു. ഇപ്പോള്‍ തന്നെ ജമാഅത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തീവ്രവാദത്തിന്ന്‌ തെളിവുണ്ടോ എന്ന് പരിശോധിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. അതിന്‍റെ പ്രസിദ്ധീകരണങ്ങളില്‍ തീവ്രവാദ ആശയം ഉണ്ടോ എന്ന് നോക്കാമെന്നേ പറയുന്നുള്ളൂ. (എന്നാണ്‌ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്.)
ജമാഅത്തിന്ന് കുറേയേറെ വിമര്‍ശകരുണ്ട്. തീവ്രവാദമാണ്‌ അവരാരോപിച്ചുകൊണ്ടിരിക്കുന്ന കുറ്റം. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനെമെന്ന് വിശേഷിപ്പിക്കാന്‍ കൊള്ളുന്ന എന്തെങ്കിലും ഒന്ന് ചെയ്തതായി തെളിവ് നല്‍കാന്‍ ജമാഅത്ത് അതിന്‍റെ വിമര്‍ശകരോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. നാളിത് വരെ അങ്ങനെ ഒരു 'സല്‍ക്കര്‍മ്മം' ചെയ്യാന്‍ അവര്‍ക്കായിട്ടില്ല. എന്നാലോ ആരോപണത്തിനൊരു മുടക്കവും അവര്‍ വരുത്താറുമില്ല. സമാധാനപരമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുള്ള, ആ തീരുമാനം അണുവിട വ്യതിചലിക്കാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സംഘടന തീവ്രവാദ സംഘടന ആണെന്നതിന്ന് തെളിവ് ഹാജറാക്കാനുള്ള ശ്രമം കൂരിരുട്ടുള്ള ഒരു മുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുന്നത് പോലെയാണ്‌.

Saturday, July 3, 2010

നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെ: കെ.കെ. ആലിക്കോയ

തിരുവിതാംകൂറിലെ ഒരു സുപ്രസിദ്ധ ക്രിമിനല്‍ വക്കീലിന്‍റെ മുമ്പില്‍
ഒരിക്കല്‍ ഒരു സങ്കടക്കാരന്‍ ചെന്നു. വക്കിലിന്‌ മുമ്പ് തന്നെ
പരിചിതനായിരുന്ന ആ വൃദ്ധനോട്:
വക്കീല്‍: എന്തു ചേട്ടാ വന്നത്?
കക്ഷി: എനിക്ക് ഒരു അനന്തിരവനുണ്ട്. അവന്‍റെ ഉപദ്രവം കൊണ്ട് തീരെ
നിവൃത്തിയില്ലാതായി.
വക്കീല്‍: അതിനെന്തു വേണം?
കക്ഷി: തൊണ്ണൂറാം വകുപ്പ് എടുക്കുന്നതിന്‌ അവന്‍റെ മേല്‍ ഒരു ഹരജി കൊടുക്കണം.
വക്കീല്‍: അവന്‍റെ ഉപദ്രവം അത്ര കലശലോ?
കക്ഷി: വളരെ വളരെ കലശല്‍ ആണ്‌.
വക്കീല്‍: അവനെ വിളിക്കുന്നതെങ്ങനെ?
കക്ഷി: പരമേശ്വരന്‍ എന്ന്.
വക്കീല്‍: എന്നാല്‍ അവന്‍റെ മേല്‍ പോലീസുകാര്‍ ക്രിമിനല്‍ നടപടി നിയമം
തൊണ്ണൂറാം വകുപ്പിന്‌ നടപടി നടത്തുകയില്ല.
കക്ഷി: അവന്‍റെ ഉപദ്രവം വളരെ കലശല്‍ ആണ്‌. വലിയ അക്രമി ആണ്‌. അവനെ
ക്കൊണ്ട് ഒരു നിവൃത്തിയും ഇല്ല.
വക്കീല്‍: അതല്ലേ ചോദിക്കുന്നത് അവന്‍റെ പേര്‍ എന്തെന്ന്?
കക്ഷി: പരമു എന്ന് ചുരുക്കപ്പേര്‍; രാമന്‍ പരമേശ്വരന്‍ എന്ന് ശരിയായ പേര്‍.
വക്കീല്‍: ഇങ്ങനെയാണ്‌ പേരുകള്‍ എങ്കില്‍ അവന്‍റെ മേല്‍ ഹരജി കൊടുക്കേണ്ട.
കക്ഷി: അതെന്ത്?
വക്കീല്‍: അവന്‍ അത്ര വലിയ അക്രമിയാണെങ്കില്‍ 'പട്ടാളം പരമു' എന്നോ
'കടുവാപ്പരമു' എന്നോ 'അടികൊള്ളീപ്പരമു' എന്നോ ദിക്കുകാര്‍ ഒരു
സ്ഥാനപ്പേര്‌ അവനു കൊടുത്തുകാണും. അങ്ങനെയാണെങ്കില്‍ അവന്‍ തൊണ്ണൂറാം
വകുപ്പിന്‌ അര്‍ഹനായി.
കക്ഷി: പൊന്നങ്ങുന്നേ! അവനെ 'കാട്ടുപോത്തുപരമു' എന്നാണ്‌ വിളിക്കുന്നത്.
വക്കീല്‍: എന്നാല്‍ ഇപ്പോള്‍ തന്നെ ഹരജി കൊടുക്കാം.
(ഇ.വി. കൃഷ്ണപിള്ളയുടെ 'ചിരിയും ചിന്തയും' എന്ന കൃതിയില്‍ നിന്ന്.
1934-ല്‍ എഴുതിയത്.)
ഭീകരന്‍, തീവ്രവാദി തുടങ്ങിയ 'സ്ഥാനപ്പേരുകള്‍' ഒരാള്‍ക്ക് വീണു
കഴിഞ്ഞല്‍ പിന്നെ അയാളെ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍
രാജ്യത്തുള്ള സകല സംസ്ഥാനങ്ങളിലെ പോലീസുകര്‍ക്കും ചൊദ്യം ചെയ്യാന്‍
പാടില്ലാത്ത അധികാരം ലഭിക്കുമെന്നാണ്‌ വര്‍ത്തമാന കാലം നമുക്ക് നല്‍കുന്ന
പാഠം. അതിന്‍റെ മുമ്പില്‍ മുസ്‌ലിം എന്ന് കൂടി ചേര്‍ത്തിട്ടുണ്ടെങ്കില്‍
പിന്നെ പറയുകയും വേണ്ട. ഈ പേര്‌ വീണ്‌ കഴിഞ്ഞാല്‍ പിന്നെ കോടതി പോലും
നിസ്സഹായമായിപ്പോകും. ആള്‌ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കും,
സാക്ഷികളെ സ്വാധീനിക്കും, ഗൂഢാലോചന നടത്തും ... അത് കൊണ്ട് പ്രതിക്ക്
ജാമ്യം അനുവദിക്കരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞാല്‍ പിന്നെ
വര്‍ഷങ്ങളോളം അവരുടെ വാസം ജയിലില്‍ തന്നെ. എല്ലാ സുരക്ഷിതത്വവും
ഏര്‍പ്പെടുത്തി വിചാരണ നടത്തിയിട്ടും തെളിവിന്‍റെ ഒരു തരിമ്പ് പോലും
ഹാജറാക്കാന്‍ കഴിയാതെ കേസ് തള്ളിപ്പോയാലും അയാള്‍ എന്നും തീവ്രവാദി
തന്നെ.
ഒരു കോടതിക്കും അയാളെ നിരപരാധിയാക്കാന്‍ കഴിയില്ല; വെറുതെ ഒരു വിധി
പ്രസ്താവിച്ച് നോക്കാം എന്നേയുള്ളൂ. ജനാധിപത്യത്തിന്‍റെ ചില കാവല്‍
പട്ടികള്‍ അതൊന്നും അംഗീകരിക്കില്ല. ആജീവനാന്തം അയാള്‍ തീവ്രവാദി തന്നെ.
(യഥാര്‍ത്ഥത്തില്‍ ആജീവനാന്ത ജയില്‍ വാസമാണ്‌ വിധിക്കേണ്ടത്.) ഇനി
പുറത്തിറങ്ങിയാല്‍, മേലില്‍ എപ്പോള്‍ എവിടെ തീവ്രവാദി ആക്രമണമുണ്ടായാലും
അയാളെക്കൂടി പ്രതിചേര്‍ക്കുന്നത് വളരെ എളുപ്പം. അത് നിസ്സഹായരായി
നോക്കിനില്‍ക്കാന്‍ മാത്രമേ ആര്‍ക്കും കഴിയുകയുള്ളൂ; കോടതിക്ക് പോലും.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാ കേസിനെ പേടിക്കുന്നത്;
അറസ്റ്റിനെ പേടിക്കുന്നത്; പ്രതിക്ക് കോടതിയില്‍ നിരപരാധിത്തം
തെളിയിച്ച് ഇറങ്ങിപ്പോരാമല്ലോ' എന്ന സൌജന്യം ചിലര്‍ വച്ചുനീട്ടുന്നതും
കാണാം. മഅ്‌ദനിയുടെ കാര്യത്തില്‍ നിരപരാധിത്തത്തിന്‍റെ 'തെളിയലു'ണ്ടായത്
ഒമ്പത് വര്‍ഷത്തിന്‌ ശേഷമാണ്‌. 'മഅ്‌ദനിയുടെ ഒമ്പത് വര്‍ഷത്തെ
ജയില്‍വാസത്തില്‍ എന്തിനാ പരാതി പറയുന്നത്? നിരപരാധിത്തം
'തെളിഞ്ഞപ്പോള്‍' അദ്ദേഹത്തെ ഇറക്കി വിട്ടില്ലേ' എന്നും ഈ മഹാമനസ്കര്‍
ചോദിക്കുമായിരിക്കും. 'ഒമ്പതോ അതില്‍ കൂടുതലോ വര്‍ഷം കഴിയുമ്പോള്‍
ഒരിക്കല്‍ക്കൂടി നിരപരാധിത്തം തെളിയിച്ച് ഇറങ്ങിപ്പോരാമല്ലോ പിന്നെന്തിനാ
അറസ്റ്റിനെതിരെ പരാതി പറയുന്നത്; അതങ്ങ് നടന്ന് കൊള്ളട്ടെ' എന്നാവും
ഇവര്‍ ഉദ്ദേശികുന്നത്. എത്ര നല്ല മനുഷ്യസ്നേഹികളാണിവര്‍! കാലാകാലം
ജയിലിലടക്കണമെന്ന് പറഞ്ഞില്ലല്ലോ. ഒന്ന് നിരപരാധിത്തം തെളിയിക്കും വരെ
മതിയല്ലോ. അവിടെക്കിടക്കട്ടെ. 'നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെ'.