കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ആ സംഘടനയെ കെ.എം. ഷാജി എതിര്‍ക്കുന്നുവെങ്കില്‍ അത് നല്ല കാര്യം തന്നെ. എന്നാല്‍ തീവ്രവദികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിപ്പറയുന്നതിന്‍റെ യുക്തിയാണ് മനസ്സിലാവാത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രൊ. ജോസഫിന്‍റെ കൈ വെട്ടിയപ്പോള്‍ ജമാഅത്ത് അതില്‍ പങ്കാളിയായിട്ടില്ല. കൈ വെട്ടാന്‍ പ്രേരിപ്പിക്കും വിധം ഈ വിഷയം ഒരിക്കലും കൈകാര്യം ചെയ്തിട്ടില്ല. തികച്ചും മാന്യമായ രീതിയിലും ജനാധിപത്യ ശൈലിയിലും മാത്രമാണ് 'പ്രവാചക നിന്ദ'യോട് പ്രതികരിച്ചിട്ടുള്ളത്.
കൈവെട്ട് സംഭവം നടന്നതിന്ന് ശേഷം അതിനെ ഏറ്റവും ശക്തമായി അപലപിക്കുകയാണ് ജമാഅത്ത് ചെയ്തത്. മാത്രമല്ല; കൈ നഷ്ടപ്പെട്ടയാള്‍ക്ക്, കൈ തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയാ വേളയില്‍ ആവശ്യമായി വന്ന 17 യൂണിറ്റ് രക്തത്തില്‍ 12 ഉം നല്‍കിയത് ജമാഅത്ത് സോളിഡാരിറ്റി പ്രവര്‍ത്തകരാണ്. (ഇതിന്‍റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുള്‍പ്പെടെയുള്ള ചിലരില്‍ നിന്ന് ജമാഅത്തും സോളീഡാരിറ്റിയും പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.) വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ജമാഅത്ത് വിദ്വേഷം ഒരൊഴിയാ ബാധയായി കൊണ്ട് നടക്കുന്ന മിസ്റ്റര്‍ ഷാജി കൈ വെട്ട് കേസിന്‍റെ പേര് പരഞ്ഞും ജമാഅത്തിനെ കുതിര കയറന്‍ ശ്രമിച്ചിരിക്കുന്നു.
താന്‍ പറയുന്ന കാര്യങ്ങള്‍ ഏറ്റവും ചുരുങ്ങിയത് തന്‍റെ മനസ്സക്ഷിക്ക് വിരുദ്ധമാവാതിരിക്കുകയെങ്കിലും വേണമെന്ന നിര്‍ബന്ധം പോലുമില്ലാത്തവന്ന് എന്താണ് പറഞ്ഞു കൂടാത്തത്? അത് കൊണ്ട് ഷാജിയുടെ വാക്കുകള്‍ എന്നെ അദ്ബുധപ്പെടുത്തുന്നില്ല. ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഷാജിയോട് മറുപടി പറയേണ്ടതുണ്ടെന്നും കരുതുന്നില്ല. ഉറങ്ങുന്നവനെയല്ലാതെ ഉറക്കം നടിക്കുന്നവനെ ആര്‍ക്കെങ്കിലും ഉണര്‍ത്താന്‍ കഴിയുമോ? പറഞ്ഞത് കള്ളമാണെന്ന് നാട്ടുകാര്‍ മുഴുവന്‍ തിരിച്ചറിയുന്ന കള്ളം പോലും പറയാന്‍ മടിയില്ലാത്തവനോട്, കള്ളം പറഞ്ഞ് പറഞ്ഞ് തന്‍റെ വില ഇടിച്ചു കഴിഞ്ഞവനോട് കള്ളം പറയരുത് എന്നുണര്‍ത്തുന്നതും ഉപകാരപ്രദമാകില്ലെന്നറിയാം.
എങ്കിലും ഇയാളുടെ ജല്‍പ്പനം കേട്ട് തെറ്റിദ്ധരിക്കനിടയുള്ളവരെ ഉദ്ദേശിച്ച് ചില കാര്യങ്ങള്‍ കുറിക്കുകയാണ്. 'പാക്കിസ്താന്‍ അല്ലെങ്കില്‍ ഖബര്‍ സ്താന്‍' എന്നും
'നാലണ കൊണ്ട് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്താന്‍' എന്നുമൊക്കെ ലീഗണികള്‍ മുദ്രാവാക്യം വിളിച്ച് നടന്ന കാലത്ത് ഈ ഇന്ത്യ വിഭജിക്കരുതെന്ന് ശക്തമായി വാദിക്കുകയാണ് ജമാഅത്ത് ചെയ്തത്. ഈ ജമാഅത്തിനെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുസ്ലിം ലീഗിലെ ആരും വളര്‍ന്നിട്ടില്ലെന്ന് ഷാജിയ്ക്കും അറിയാവുന്നതാണ്. എന്നാലും, 'വേശ്യയുടെ ചാരിത്ര്യ പ്രസംഗമെ'ന്ന ഭാഷാ ശൈലിക്ക് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് അവസരം നല്‍കുന്നതിന്ന് ഷാജിയോട് നന്ദിയുണ്ട്.
ഷാജി പ്രസംഗിക്കുമ്പോള്‍ 1948 ല്‍ രൂപം കൊണ്ട മുസ്‌ലിം ലീഗിനെക്കുറിച്ചാണ് സംസാരിക്കറുള്ളത്. പല പ്രസംഗത്തിലും അദ്ദേഹമത് ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാം. ഇന്ത്യാ വിഭജനത്തിന്ന് കൂട്ടു നിന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന കളങ്കം കഴുകിക്കളയാനുള്ള വൃഥാ ശ്രമത്തിന്‍റെ ഭാഗമാകാം ഈ വേലത്തരം. സമൂഹത്തിന്‍റെ മുമ്പില്‍ നല്ല പിള്ള ചമയാന്‍ വേണ്ടി സ്വന്തം പിതൃത്വം പോലും തള്ളിപ്പറയേണ്ട ഗതികേടാണ് 'ഷാജി ലീഗി'ന്നുള്ളത്. എന്നാല്‍ വിഭജന കാലത്ത് ലീഗിന്നെതിരായ നിലപാട് സ്വീകരിച്ച ജമാഅത്തിന്ന് ഒരിക്കലും ഒരു കാരണവശാലും ഈ ഗതികേട് വന്നിട്ടില്ലെന്നോര്‍ക്കണം. '1941 ല്‍ മൌദൂദി സാഹിബിന്‍റെ നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി' എന്ന് ധൈര്യ സമേതം പറയാന്‍ ജമാഅത്തിന്ന് കഴിയുന്നിടത്താണ് ലീഗിന്‍റെ അഭ്യാസം എന്നറിയണം. ജമാഅത്തിനെ തീവ്രവാദ മുദ്ര കുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഷാജിക്ക് ലീഗിന്‍റെ ചരിത്രവും പാരമ്പര്യവും അറിയില്ലെങ്കില്‍ ലീഗിന്‍റെ ചരിത്രകാരനായ എം. സി. വടകരയോട് ചോദിച്ച് പഠിക്കണം. അദ്ദേഹം പാരമ്പര്യം തള്ളീപ്പറയുന്ന കൂട്ടത്തിലല്ല നിലയുറപ്പിച്ചിട്ടുള്ളത്.
അദേഹം ഈയിടെ ചന്ദ്രികയിലെഴുതിയ ഒരു ലേഖനത്തില്‍, 1916 ല്‍ കോണ്ഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടാക്കിയ ലക്നോ സന്ധി പരാമര്‍ശിച്ചത് കാണാം. വിഭജനത്തിന്ന് മുമ്പ് നടന്ന കാര്യങ്ങള്‍ തള്ളിപ്പറയുന്നില്ല എന്നര്ത്ഥം. ആ ലീഗിന്‍റെ തുടര്‍ച്ചയാണ് ഈ ലീഗെന്ന നിലയില്‍ തന്നെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അഥവാ വിഭജനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ലീഗിന്‍റെ ശ്രമം വിലപ്പോവില്ലെന്നര്‍ത്ഥം.
ഷാജിയുടെ വാക്കുകള്‍ കാണുക: 'കേ ര ള ത്തില്‍ മു സ്‌ലിം തീ വ്രവാ ദ ത്തി ന് വേ രൂന്ന ാന്‍ ക ഴി യാ തെ പോ കുന്നത് സ മ സ് ത, മു ജാ ഹിദ്, ത ബി ലീഗ്, ദ ക്ഷി ണ കേ ര ള തു ടങ്ങി യ മ തസം ഘ ട ന കളും എം ഇ എ സ്, എം എ സ് എ സ് തു ടങ്ങി യ വി ദ്യാ ഭ്യാ സ ഏന്‍ സി ക ളു ടെ യും മു സ്‌ലിം ലീ ഗി ന്റെ യും വി ശ്വാസ്യത കാ ര ണ മാ ണ്.'
എന്താണ് വസ്തുത? ഇപ്പോഴും നിരവധി എന്‍.ഡി.എഫുകാരെ ഷാജി പേരെണ്ണിപ്പറഞ്ഞ മിക്ക സംഘടനകളിലും കാണാം. എന്നിരിക്കെ മുസ്‌ലിം ലീഗുള്‍പ്പെടെ ഒരു സംഘടനക്കും തങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കുന്നു എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. ഒരു ഭാഗത്ത് തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് തീവ്രവാദികള്‍ ഈ സംഘടനകളുടെ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നത്. ഈ കുറ്റം ചെയ്യാത്ത ഒരേയൊരു മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്. ഈ ജമാഅത്തിനെയാണ് തീവ്രവാദികളാക്കാന്‍ ഷാജി ശ്രമിക്കുന്നത്. ലീഗ് നേതാവ് എന്‍.ഡി.എഫിന്‍റെ കൂടി നേതാവാകുന്നതും കേരളത്തില്‍ കാണാം. എന്നിട്ടും ഷാജി പറയുന്നു അവര്‍ 'മിതവാദികളാണെന്ന്; ജമാഅത്താണ് തീവ്രവാദികളെന്നും.
തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയും കാണിക്കാത്തതും തീവ്രവാദികള്‍ക്ക് സംഘടനയില്‍ ഇടം കൊടുക്കാത്തതുമായ ജമാഅത്തിന് മേല്‍ ഷാജി എത്ര തവണ തീവ്രവദ മുദ്രയടിച്ചലും ജമാഅത്തിന് മേല്‍ അത് പതിയില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അദ്ദേഹത്തിന്നില്ലാതെ പോയതില്‍ നമുക്ക് സഹതപിക്കാം.
ഷാജിയുടെ വാക്കുകള്‍: 'ഈ മ ണ്ണില്‍ വള രെ ആ സൂ ത്രി ത മാ യി ജ മാഅ ത്തെ ഇ സ്‌ലാ മിയു ടെ ത ന്നെ ബു ദ്ധി ക ട മെ ടു ത്ത് സി മി ക്കാര്‍ വി ത്തി റ ക്കി യ താ ണ് എന്‍ ഡി എ ഫ്.'
എന്നിട്ടും മുസ്‌ലിം ലീഗില്‍ എന്‍.ഡി.എഫുകാരനും എന്‍.ഡി.എഫില്‍ മുസ്‌ലിം ലീഗുകാരനും ഉണ്ടായി. എന്നാല്‍ ജമാഅത്തില്‍ എന്‍.ഡി.എഫുകാരനോ എന്‍.ഡി.എഫില്‍ ജമാഅത്തുകാരനോ ഉണ്ടായില്ല. ഇതൊക്കെ ബഹുജനം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ലീഗ് നേതൃത്വം ഇനിയും വൈകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.
ഷാജിയുടെ വാക്കുകള്‍: 'ജ മാഅ ത്തെ ഇ സ്‌ലാ മി യെയും സി മി യേ യും ഐ എ സ് എ സ്സി നെയും മ ല യാ ളി അം ഗീ ക രി ച്ചി രുന്ന ില്ല.'
ജനങ്ങളാല്‍ വെറുക്കപ്പെട്ട എല്ലാ സംഘടനകളുടെയും കൂടെ ഒരു ന്യായവും ചൂണ്ടിക്കാണിക്കാതെ ജമാഅത്തിന്‍റെ പേര് കൂട്ടിപ്പറയാനല്ലാതെ ജമാഅത്തിന്‍റെ കുറ്റമെന്തെന്ന് പറയാന്‍ ഷാജിക്ക് കഴിയുന്നില്ല.
ജമാഅത്ത് ആരെയെങ്കിലും കൊന്നിട്ടുണ്ടോ? കൈവെട്ടിയിട്ടുണ്ടോ? കലാപം നടത്തിയിട്ടുണ്ടോ? കൊള്ള നടത്തിയിട്ടുണ്ടോ? മറ്റെന്തെങ്കിലും അക്രമം നടത്തിയിട്ടുണ്ടോ? മിസ്റ്റര്‍ ഷാജിക്ക് പറയാന്‍ കഴിയുമോ? ഒരു തെളിവെങ്കിലും ജമാഅത്തിനെതിരെ ചൂണ്ടിക്കാണിക്കാമോ?
എല്ലാ മുസ്‌ലിം സംഘടനകളും വലിയ ക്രെഡിബിലിറ്റി ഉള്ളവയായിരുന്നുവെന്നും അത് തകര്‍ത്തത് ജമാഅത്താണെന്നും ഷാജി വിലപിക്കുന്നുണ്ട്. സുന്നികളുടെ ക്രെഡിബിലിറ്റി തകര്‍ക്കുന്ന മുജാഹിദുകളും മുജാഹിദുകളുടെ ക്രെഡിബിലിറ്റി തകര്‍ക്കുന്ന സുന്നികളും ഷാജിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരിക്കാം. അത് പോരാഞ്ഞിട്ടാണല്ലൊ സുന്നികളുടെ ക്രെഡിബിലിറ്റി തകര്‍ക്കാന്‍ വേറൊരു സുന്നി സംഘടനയും മുജാഹിദിന്‍റെ ക്രെഡിബിലിറ്റി തകര്‍ക്കാന്‍ വേറൊരു നുജഹിദ് സംഘടനയും പിളര്‍ന്നുണ്ടായത്. ഇവര്‍ പരസ്പരം ക്രെഡിബിലിറ്റി തകര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തകരുന്നത് ഇസ്‌ലാഅമിന്‍റെ ക്രെഡിബിലിറ്റിയാണെന്ന് ഇവര്‍ അറിയാറീല്ല; ഷാജിക്കും അത് മനസ്സിലായിട്ടില്ല. അത് കൊണ്ടാണല്ലോ കോഴികൊത്ത് സംവാദത്തോടുള്ള ജമാഅത്തിന്‍റെ വിരോധം ഒരു പാപമായി അദേഹം എഴുന്നള്ളിക്കുന്നത്.
ജമാഅത്ത് വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ പിന്നെ ജമാഅത്ത് ചെയ്യുന്നതൊക്കെ തെറ്റായിട്ടേ തോന്നുകയുള്ളു. അത് ജമാത്തിന്‍റെ കുറ്റമല്ല; മഞ്ഞപ്പിത്തം ബാധിച്ചവന്‍റെ കണ്ണ് ചികില്‍സ അര്‍ഹിക്കുന്നു.
എല്ലാ മുസ്‌ലിം സംഘടനയും എന്‍.ഡി.എഫിനെ എതിര്ക്കറുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ എന്‍.ഡി.എഫ് തിരിച്ചെതിര്‍ക്കുന്നത് കാണുകയില്ല. എന്‍.ഡി.എഫിനെ ഏത് മുസ്‌ലിം സംഘടന്‍ വിമര്‍ശിച്ച്ലും അവരതിന്ന് മറുപടി പറയാറുണ്ട്. എന്നാല്‍ ജമാഅത്തിന്ന് മറുപടി പറയുന്നു എന്ന വ്യാജേനയാണ് മറുപടി പറയാറൂള്ളത്. കാരണം അവരെയൊന്നും എന്‍.ഡി.എഫിന് പിണക്കിക്കൂടാ. കാരണം അവരുടെ ആളുകള്‍ ആ സംഘടനകളിലൊക്കെ ഉണ്ട്. ഈ സംഘടനകളില്‍ നിന്നെല്ലാം കൂടുതല്‍ ആളുകളുടെ പിന്തുണ അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജമാഅത്തില്‍ അവരുടെ ആളുകളില്ല. ജമാഅത്തില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തകന്‍മാഅരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് എന്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുമില്ല. അത് കൊണ്ട് ജമാഅത്തിനെ കുതിര കയറാന്‍ അവര്‍ക്കെളുപ്പമാണ്. മറ്റുള്ളവരുടെ വിമര്‍ശനം പോലും ജമാഅത്തിന്‍റേതെന്ന വ്യാജേന മറുപടി പറയാന്‍ ഇതാണ് കാരണം.
എന്‍.ഡി.എഫിനെയും എന്‍.ഡി.എഫിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നവരെയും ഒരേപോലെ തീവ്രവാദികളാക്കുന്ന അപാരമായ മെയ് വഴക്കമാണ് ഷാജി പ്രദര്‍ശിപ്പിക്കുന്നത്. കൈ വെട്ടിയവരെയും കൈ വെട്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കിയവരെയും ഒരേപോലെ തീവ്രവദികളാക്കിയിരിക്കുന്നു. മാത്രമല്ല; രക്തം കൊടുത്തവരുടെ ബുദ്ധി കടമെടുത്തിട്ടാണ് കൈ വെട്ടിയവരുടെ പാര്‍ട്ടി രൂപവല്‍ക്കരിച്ചിരിക്കുന്നത് എന്ന് കൂടി പറയുമ്പോഴാണ് ചിത്രം ഒന്നു കൂടീ വ്യക്തമാകുന്നത്. എന്നിട്ട് ജമാഅത്തിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായാണ് ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ ബഹിഷ്കരണാഹ്വാനം പുതിയതല്ല. പണ്ടൊന്നും ഇത് വിലപ്പോയിട്ടില്ല. ഇപ്പോഴും ലീഗിന്‍റെ ആഹ്വാനം ലീഗ് അണികള്‍ പോലും പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കുമെന്ന് കാലം തെളിയിക്കും.
ഗുജറാത്തിലെ വംശഹത്യയ്ക്ക് ശേഷം അവിടെ റിലീഫ് പ്രവര്‍ത്തനം നടത്താന്‍ വേണ്ടി "മുസ്‌ലിംകളിലെ 90 ശതമാനത്തിന്‍റെ പിന്തുണയുള്ള"വരുടെ നേതാവും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവും ആഹ്വാനം ചെയ്തത് നാട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്നറിയില്ല. ഏതായാലും മുസ്‌ലിം ലീഗുകാര്‍ ഇത് മറക്കാനിടയില്ല. ലീഗിന് പിരിഞ്ഞ് കിട്ടിയതുകയുടെ കണക്ക് ചോദിച്ചായിരുന്നല്ലോ കെ.ടി. ജലീല്‍ ലീഗ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നെ പുറത്തായത്. പിന്നെ കുറ്റിപ്പുറത്ത് മല്‍സരിച്ചത്. അങ്ങനെ കുഞ്ഞാലിക്കുട്ടി അവിടെ തോറ്റുപോയത്. എത്ര ലക്ഷമാണ് ലീഗിന്‍റെ റിലീഫ് കമ്മിറ്റിക്ക് കിട്ടിയതെന്ന് കൃത്യമായി ഞാനോര്‍ക്കുന്നില്ല. ഏറിയാല്‍ 14 ലക്ഷമാണ് കിട്ടിയത്. "മുസ്‌ലിംകളിലെ 90 ശതമാനത്തിന്‍റെ സംഭാവന എന്ന് ഷാജിയുടെ ഭാഷ്യം". എന്നാല്‍ ബാക്കി വരുന്ന "10 ശതമാനത്തില്‍ നിന്ന് വളരെ വളരെ ചെറിയ ഒരു ന്യൂന പക്ഷത്തിന്‍റെ മാത്രം പിന്തുണ അവകാശപ്പെടാന്‍ കഴിയുന്ന ജമാഅത്ത് നേതൃത്വത്തിന്‍റെ" ആഹ്വാനമനുസരിച്ച് സംഭാവന ഒഴുകുകയായിരുന്നു. ലീഗിന്ന് കിട്ടിയതിന്‍റെ 24 ഇരട്ടിയിലധികമായിരുന്നു ജമാഅത്തിന്‍റെ റിലീഫ് കമ്മിറ്റിക്ക് കിട്ടിയത്. കിട്ടിയത് എത്രയെനും എവിടെ ഏതിനത്തില്‍ ചെലവഴിച്ചുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജമാഅത്തിന്ന് കഴിഞ്ഞു. ലീഗണികള്‍ പോലും സംഭാവന നല്‍കിയത് ജമാഅത്തിന്‍റെ റിലീഫ് കമ്മിറ്റിയിലേകായിരുന്നു. ഇതിന്‍റെ കാരണമെന്തെന്ന് പഠിക്കാന്‍ ഷാജി തയ്യാറാകണം. അപ്പോഴറിയാം ജമാഅത്തിന്‍റെ മഹത്വവും അതിന്‍റെ വിശ്വാസ്യതയും. ലീഗിന്‍റെ ഇന്നത്തെ ഘടനയും സ്വഭാവവും വെച്ച് നോക്കിയാല്‍ ഈ മഹത്വവും വിശ്വാസവും ആര്‍ജ്ജിക്കാന്‍ ലോകാവസാന നാള്‍ വരെ ലീഗിന്ന് സാധ്യമല്ല. കഴിയുമെന്ന് ഷാജിക്കഭിപ്രായമുണ്ടെങ്കില്‍ അതൊന്ന് ചെയ്ത് കാണിക്കുക.
പിന്നെ ശിഹാബ് തങ്ങളുമായി ബന്ധപെട്ട കാര്യം. അത് നാട്ടുക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്. അതി സുപ്രധാനമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി ചേരാറുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാറുണ്ടായിരുന്നില്ല. പകരം 'തക്ക സമയത്ത് യുക്തമായ തീരുമാനമെടുക്കാന്‍ ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു' എന്ന് പത്രക്കുറിപ്പ് നല്‍കുകയാണ് ചെയ്തിരുന്നത്. 'തക്ക സമയതെടുക്കപ്പെട്ടിരുന്ന യുക്തമായ തീരുമനം' ആരുടേതായിരുന്നുവെന്ന് ജനത്തിനറിയാം. ഈ നില തുടര്‍ന്നപ്പോള്‍ ലീഗണികള്‍ ശിഹാബ് തങ്ങളുടെ തീരുമാനത്തിന്ന് കാത്തു നില്‍ക്കതെയായി. അവര്‍ സ്വന്തം നിലയില്‍ തന്നെ 'തക്ക സമയത്ത് യുക്തമായ തീരുമാനമെടുത്ത്' തുടങ്ങി. അങ്ങനെ മൂലക്കിരുത്തേണ്ടവരെ മൂലക്കിരുത്തിയത് നാം കണ്ടു കഴിഞ്ഞു. ഇതിന്‍റെ തുടര്‍ച്ച ഇനിയും നാം കാണാനിരിക്കുകയു ചെയ്യുന്നു.
ജമാഅത്തിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവില്ലാത്തത് കൊണ്ടാണ് തീവ്രവാദത്തിന്‍റെ ബുദ്ധി ജമാഅത്താണെന്ന് ആരോപിക്കുന്നത്. ബുദ്ധി അദൃശ്യമാണല്ലോ. അത് എവിടെ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ട് പിടിക്കുക പ്രയാസമാണല്ലോ. എന്നാല്‍ ഈ ബുദ്ധിയും കൊണ്ട് നടക്കുന്ന ജമാഅത്ത് എന്ത് കൊണ്ട് തങ്ങളുടെ തീവ്രവാദം നീണ്ട ഏഴ് പതിറ്റാണ്ട് കൊണ്ട് പോലും പുറത്ത് കാണിച്ചില്ല എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. മൌദൂദി സഹിത്യം തീവ്രവാദം അടങ്ങിയതായിരുന്നുവെങ്കില്‍ അത് ഏറ്റവും കൂടുതല്‍ വായിച്ചുകൊണ്ടിരിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് തീവ്രവാദികളായില്ല എന്ന ചോദ്യത്തിന്നും ഷാജി ഉത്തരം പറയണം.
പിന്നെ ജെ.ഡി.റ്റി. യുടെ കര്യം. അവിടെ 'മാധ്യമം' ഇടപെട്ടതിന്ന് ശേഷം സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ കാണാതിരിക്കാന്‍ ഷാജി എത്ര ശ്രമിച്ചാലും അദ്ദേഹം വിജയിക്കില്ല. അത് തന്നെയാണതിന്നുള്ള മറുപടിയും.
No comments:
Post a Comment