കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ജനകീയ വികസന മുന്നണി പഞ്ചായത്ത് തല
പ്രഖ്യാപന സമ്മേളനം സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറുകയും നേതാക്കളെയും
പ്രവര്‍ത്തകരെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.
ജമാഅത്തിനെ കായികമായി നേരിടാന്‍ സി.പി.എം. തീരുമാനിച്ചതായാണ് ഇതുപോലുള്ള
സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട്
നേരിടാന്‍ കഴിയാതെ വന്നതിനാല്‍ ഫഷിസത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍
അവര്‍ നിര്‍ബന്ധിതരായിരിക്കയാണ്. കേരള രാഷ്ട്രീയത്തിലെ സി.പി.എം.
മേധാവിത്തത്തിന്‍റെ ക്ഷയത്തിന്ന് ഇതോടെ തുടക്കം കുറിച്ചിരിക്കയാണ്.
ജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക്
കഴിയാതായിട്ട് കാലം കുറച്ചായല്ലോ. ഇരു മുന്നണികളും മാറി മാറി ഭരിച്ച്
മുടിച്ച ഒരു നാടാണ് നമ്മുടെ കേരളം. അഞ്ച് വര്‍ഷം യു.ഡി.എഫ്.
ഭരിക്കുമ്പോള്‍ ജനം അതിനെ വെറുക്കും. കൊള്ളാവുന്ന ഒരു ബദല്‍ ഇല്ലാത്തത്
കൊണ്ട് എല്‍.ഡി.എഫിനെ ജനം അധികാരത്തിലെത്തിക്കും. അടുത്ത അഞ്ച് വര്‍ഷം
കഴിയുമ്പോള്‍ ജനം എല്‍.ഡി.എഫിനെ വെറുക്കും. പകരം യു.ഡി.എഫിനെ
അധികാരത്തിലെത്തിക്കും. കേരള ജനതയുടെ ധര്‍മ്മസങ്കടമാണിത്. ഇതിന് അറുതി
കുറിക്കേണ്ടതുണ്ട്. ഒരു മൂന്നാം മുന്നണിക്ക് വേണ്ടി കേരളം ദാഹിച്ച്
കൊണ്ടിരിക്കുന്നു. അത് യഥാര്‍ത്ഥ്യമാക്കുകയാണ് ഇന്നത്തെ അടിയന്തരാവശ്യം.
സി.പി.എം. ഉള്‍പ്പെടെ സകല രാഷ്ട്രീയ കക്ഷികളെയും വെറുത്ത് കഴിഞ്ഞ കേരള
ജനത ഈ പുതിയ പരീക്ഷണത്തിന്ന് തയ്യാറാകണം എന്നാണ് ഇത്തരം അക്രമ
സംഭവങ്ങള്‍ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ
സംഘട്ടനമല്ല; സമധാനപരമായി യോഗം നടത്തുന്നിടത്ത് കയറിച്ചെന്ന് ഗുണ്ടാ
രാഷ്ട്രീയം കളിക്കുകയാണ് അക്രമികള്‍ ചെയ്തത്. നിയമ പരമയ മര്‍ഗ്ഗത്തില്‍
ഇതിനെ നേരിടണം. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍
ശക്തമായ താക്കീത് കേരള ജനത നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഈ സംഭവത്തോടനുബന്ധിച്ച് മറ്റൊരു കര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ജമാഅത്ത് തീവ്രവാദ- ഭീകര സംഘടനയാണെന്ന് ആരോപിക്കുന്ന സി.പി.എം.
സമാധാനത്തിന്‍റെ വെള്ളപ്രാവുകളല്ലെന്നും അവരാണ് ഒന്നാം തരം
ഭീകരന്‍മാരെന്നും കേരള ജനതക്ക് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു.
No comments:
Post a Comment